Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചു

കാൻസർ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി നിലാവ് കുവൈത്തിന്റെ സഹകരണത്തോടെ വിവിധ പരിപാടികളോടെ പിങ്ക് ഡേ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലും ഇന്ത്യൻ സെൻട്രൽ സ്‌കൂളിലും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ. ഗംഗാധരനും ഡോ.ചിത്രയും സെമിനാറിന് നേതൃത്വം നല്കി.നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത സെഷനിൽ അതിഥികളെ പ്രിൻസിപ്പൾ ഡോ.ബിനുമോൻ പരിചയപ്പെടുത്തി.

നേരത്തേ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദ അടക്കമുള്ള കാൻസറെന്നും അർബുദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതു നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉതകുന്ന രീതികളും ഡോ. വി.പി ഗംഗാധരനും ഡോ.ചിത്രയും വിശദീകരിച്ചു. ഇന്ത്യൻ ഡോക്ടോർസ് ഫോറം മുൻ പ്രസിഡണ്ടും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ.അമീർ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പാൾ സൂസൻ രാജേഷ് സ്വാഗതവും നിവ നന്ദിയും പറഞ്ഞു.

ഇന്ത്യൻ സെൻട്രൽ സ്‌കൂൾ നടന്ന പിങ്ക് ഡേ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ശാന്ത മറിയ ജയിംസ് അധ്യക്ഷത വഹിച്ചു.പതിനൊന്നാമത് തവണയാണ് സെൻട്രൽ സ്‌കൂളിന്റെ നേതൃത്വത്തിൽ പിങ്ക് ഡേ ആഘോഷം സംഘടിപ്പിക്കുന്നത് . ആയിരത്തിലേറെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടിയിൽ നിലാവ് പ്രതിനിധികളായ ഹബീബ് മുറ്റിച്ചൂർ, ഹമീദ് മധൂർ, സത്താർ കുന്നിൽ ,മുജീബുല്ല കെ.വി, സലിം കൊമ്മേരി, റഹീം ആരിക്കാടി, സലിം, അൻവർ സാദത്ത് തലശേരി , ഖാലിദ് ബേക്കൽ , ഇന്ത്യൻ എംബസ്സി പ്രതിനിധി രാജ്നാഥ് സിങ്, യു.എൻ പ്രതിനിധി അമീറ ഹസൻ , സ്‌കൂൾ മാനേജമെന്റ് അംഗം അഹമ്മദ് അൽ ഫലാ, ഇന്ത്യൻ ഡോക്ടർസ് ഫോറം മുൻ പ്രസിഡണ്ടും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീർ അഹമ്മദ് എന്നീവർ സന്നിഹിതരായിരുന്നു.

ആധുനിക കാലത്ത് സ്ത്രീകൾ നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് സ്തനാർബുദമെന്നും വേദനയില്ലാത്ത മുഴകൾ, തൊലിപ്പുറത്തെ ചുവന്ന പാടുകൾ, സ്തനങ്ങളിൽ ദ്വാരം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്റ്ററെ കണ്ട് പരിശോധന നടത്തണമെന്നും ഡോ. ഗംഗാധരൻ പറഞ്ഞു. ഓരോ വർഷവും സ്ത്രീകളിലും പുരുഷന്മാരിലും അർബുദങ്ങൾ കൂടി വരികയാണ്. കേരളത്തിൽ ഏകദേശം നൂറോളം പുതിയ കേൻസർ രോഗികൾ ഉണ്ടാവുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രാഥമിക ഘട്ടത്തിൽ രോഗ നിർണയം നടത്താൻ സാധ്യമായാൽ ഭൂരിഭാഗം അർബുദവും ചികിൽസിച്ചു ഭേദമാക്കാമെന്നും എന്നാൽ രോഗത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമാണു പലരും ചികിൽസ തേടി എത്തുന്നതെന്നും ഇതിനാലാണ് അർബുദം മൂലമുള്ള മരണം വർദ്ധിക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജീവിത ശൈലിയിലെ പിഴവുകളാണ് വലിയൊരു ശതമാനമാളുകളെ രോഗത്തിലേക്ക് നയിക്കുന്നത്. പുകയില ഉപയോഗം, മദ്യപാനം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ, തെറ്റായ ഭക്ഷണ രീതികൾ, വ്യായാമരഹിത ജീവിതം എന്നിവയൊക്കെ കാൻസറുണ്ടാക്കുന്നതിൽ പങ്കുവഹിക്കുന്നതെന്നും ഡോ. ഗംഗാധരൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP