Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശ രാജ്യത്ത്‌നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി മാർഗരേഖയുണ്ടാക്കണം: പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ

കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാർഗരേഖയുണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഇക്കാര്യമുന്നയിച്ചു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയത്.

സൈനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്, കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ മുഖേനെ റെജിസ്‌ട്രേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സ്വാഗതാർഹമാണെന്നും നിവേദനത്തിൽ പറയുന്നു.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഈ ഹർജ്ജി പരിഗണിച്ച കോടതി ഹർജ്ജിയെ ഒരു ഒരു നിവേദനമായി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാലാഴ്ചക്കകം ഹർജ്ജി വീണ്ടും പരിഗണിക്കുമെന്നും ഏപ്രിൽ മാസം പതിമൂന്നാം തിയ്യതി പാസ്സാക്കിയ ഉത്തരവിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുമ്പാകെ പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്.

വിദേശരാജ്യത്ത്‌നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കണമെന്ന് പ്രധാനമായും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവരുടെ മുൻഗണക്രമുൾപ്പെടെ മാർഗരേഖയിൽ ഉൾപ്പെടുത്തണമെന്നും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 300 ഓളം ഗർഭിണികളെ യുദ്ധകാലാടിസ്ഥാനത്തിൽ കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇതുകൂടാതെ സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് സൗജന്യ വിമാന ടിക്കറ്റ് നൽകി നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ട്ടപ്പെട്ട് തിരിച്ചുവരുന്നവർക്കായി ഒരു പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് അനുകൂല നിലപാടുകൾ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP