Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒ എൻ സി പി ഹെൽപ് ഡെസ്‌കിന് സഹായവുമായി മലബാർ ഗോൾഡ്

ഒ എൻ സി പി ഹെൽപ് ഡെസ്‌കിന് സഹായവുമായി മലബാർ ഗോൾഡ്

സ്വന്തം ലേഖകൻ

കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ ശക്തമായ നടപടികളും നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ജോലിയും, വരുമാന മാർഗ്ഗങ്ങളും ഇല്ലാതെ കഷ്ടപ്പെട്ടും , മറ്റു പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന പ്രവാസികളെ കഴിയാവുന്ന രീതിയിൽ സഹായിക്കാനായി പ്രവർത്തിക്കുന്ന ഒ എൻ സി പി ഹെൽപ് ഡെസ്‌കിന് റമദാനിൽ ഈ വർഷവും പിന്തുണ നൽകി കൊണ്ട് സ്‌നേഹവും കരുണയുമായി പ്രവാസികളെ ചേർത്ത് നിർത്താൻ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി സഹായിച്ച മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പിലെ, കുവൈറ്റ് കൺട്രി ഹെഡ് അ്രഫ്‌സൽ ഖാനും, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഹാരിഷ് ടി എം നും പ്രത്യേകം നന്ദി അറിയിക്കുന്നതായി ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചത് മുതൽ, ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിവിധ സ്ഥലങ്ങളിൽ അർഹതപ്പെട്ടവർക്ക്, ഓവർസീസ് എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ് സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് കെ.വി., ട്രഷറർ രവീന്ദ്രൻ,എക്സിക്യൂട്ടീവ് അംഗം സണ്ണി മിറാൻഡ, മാത്യു ജോൺ, ബിജു ബാനു . എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP