Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓവർസീസ് എൻ സിപി പുതുവത്സര ദിന കിറ്റുകൾ വിതരണം ചെയ്തു

ഓവർസീസ് എൻ സിപി പുതുവത്സര ദിന കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ - ഇന്ത്യ, പാക്കിസ്ഥാൻ ,ഈജിപ്ത് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ ക്യാമ്പുകളിൽ വിതരണം ചെയ്തു.

ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഒ എൻ സി പി ദേശീയ ജനറൽസെക്രട്ടറി ജിവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ബിജു സ്റ്റീഫൻ,സണ്ണി മിറാൻഡ, ജോഫി മുട്ടത്ത്, മാത്യു ജോൺ, രവി മണ്ണായത്ത് എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ മാധ്യമ പ്രായോജകരായ കളേഴ്‌സ് പ്രിന്റിങ് പ്രസ്സിനും, പരിപാടി വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP