Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽബി ഡി കെ യുമായി സഹകരിച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്ഒക്ടോബർ 1 വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. ഗാന്ധിജയന്തി യോട് അനുബന്ധിച്ചും ഇന്ത്യ - കുവൈത്ത് നയതന്ത്രബന്ധത്തി?ന്റെ 60ാം വാർഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസികുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്‌സ് കേരളകുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡൊണേഷൻക്യാമ്പിൽ 150 ൽ പരം ദാതാക്കൾ രക്തദാനം നടത്തി.

രാഷ്ട്രപിതാവ് മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിതുടങ്ങിയ ഔപചാരിക ഉത്ഘാടന ചടങ്ങ് ,ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ്  വർഗീസ്
പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. ഒഐസിസി കുവൈറ്റ്, കാസറഗോഡ്ജില്ലാപ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാമുവൽചാക്കോ , ബി എസ് പിള്ള,വർഗീസ് മാരാമൺ,ജോയ്ജോൺ , ജോയ്
കരുവാളൂർ കൃഷ്ണൻ കടലുണ്ടി,ഷംസു താമരക്കുളം, ഹമീദ്കേളോത്ത്,ജോബിൻ ജോസ്,ഇല്യാസ് പുതുവാച്ചേരി, മനോജ് മാവേലിക്കരബിഡികെ, ഒഐസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായപുഷ്പരാജൻ ഒ വി, നാസർ ചുള്ളിക്കര, സുരേന്ദ്രൻ മുങ്ങത് തുടങ്ങിയവർ
ആശംസയർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ വച്ച് കോവിഡ് മുന്നണി പോരാളികളായ ബ്ലഡ് ബാങ്ക്
ജീവനക്കാരെയും, കുവൈറ്റ് ബ്ലഡ് ബാങ്കിനെയും, ബിഡികെ കുവൈറ്റ്ചാപ്റ്ററിനേയും OICC ആദരിച്ചു.

ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള ബിഡികെയുടെ ഉപഹാരംBDK കോർഡിനേറ്റർ നളിനാക്ഷൻ ഒളവറ OICC ഭാരവാഹികൾക്ക്കൈമാറി.നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ നേതൃത്വം നൽകിയയോഗത്തിൽ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും,BDK കോർഡിനേറ്റർ ലിനി ജയൻ നന്ദിയും പ്രകാശിപ്പിച്ചു

ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് BDK കോർഡിനേറ്റർ ജിതിൻ ജോസ്,ഒഐസിസി കാസറഗോഡ് ഭാരവാഹികളായ സുരേന്ദ്ര മോഹൻ, രാജേഷ്വല്ല്യോട്ട് , മനോജ്, നൗഷാദ് തിടിൽ, സമദ് കൊട്ടോടി, ഇബ്രാഹിംകൊട്ടോടി, ജെസ്സിൻ പതിക്കൽ, ഇന്ദിര സുരേന്ദ്രൻ, ശില്പ രാജേഷ്, സ്മിത
രാമകൃഷ്ണൻ, ശാലിനി സുരേന്ദ്രൻ,അനിൽ കുമാർ,സ്മിതേഷ് കെ വി,ഇക്‌ബാൽ മെട്ടമ്മൽ, ശരത് കല്ലിങ്കൽ, സുമേഷ് രാജ് , ബാബുപാവൂർവീട്ടിൽ, ഷൈൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP