Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നൽകി

സ്വന്തം ലേഖകൻ

കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാൻ യാത്രാ ടിക്കറ്റിനുള്ള പണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന കായംകുളം സ്വദേശി ആഷിഖ് മുഹമ്മദിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നൽകി.

കഴിഞ്ഞ ഒരു വർഷമായി ജോലി സ്ഥിരതഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയും കഴിഞ്ഞ മാസം ഇക്കാമ തീർന്ന് മങ്കഫിൽ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ കഴിയുകയുമായിരുന്നു. വിമാന ടിക്കറ്റിനുള്ള പണമില്ലാത്തതിനാൽ തിരിച്ചു നാട്ടിലേക്ക് മടങ്ങുവാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ആഷിഖ് മുഹമ്മദിന്റെ അവസ്ഥ അറിഞ്ഞ ശ്രീ ഉമ്മൻ ചാണ്ടി കെപിസിസി നിർവാഹകസമിതി അംഗം കറ്റാനം ഷാജി മുഖേന ഒഐസിസി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയത്തിനെ അറിയിക്കുകയും അദ്ദേഹം അത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഷിഖ് മുഹമ്മദിന്റെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും മറ്റ് യാത്രക്കാവശ്യമായ പിപി കിറ്റും മറ്റും സംഘടിപ്പിച്ചു നൽകുകയായിരുന്നു.

മങ്കഫിൽ അദ്ദേഹത്തിന്റെ വാസസ്ഥലത് നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് വിമാനടിക്കറ്റും പി പി കിറ്റും കൈമാറി ഒഐസിസി ജനറൽ സെക്രട്ടറി ബിനു ചെമ്പലയം, ഒഐസിസി ജനറൽ സെക്രട്ടറി പ്രേംസൺ, ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രന്റെയും സാന്നിധ്യത്തിൽ കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP