Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു

സ്വന്തം ലേഖകൻ

പ്രവാസം ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകുന്നു.

കേന്ദ്ര ഗവർമെന്റിൽ ഇന്റലിജിൻസ് ഓഫീസർ ആയി വിരമിച്ച ക്രിസ്റ്റഫർ ഡാനിയൽ1995 മുതൽ ആണ് പ്രവാസ ജീവിതം നയിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റണ്ടുകാലമായി കുവൈറ്റിലെ വിവിധ സംഘടനകളിൽ നിസ്വാർത്ഥമായ പ്രവർത്തനം, എല്ലാ തലമുറക്കും മാതൃക, കുവൈറ്റിലെ എല്ലാ മലയാളികളുടെയും ക്രിസ്റ്റഫർ അച്ചായൻ. കുവൈറ്റിൽ ഒഐസിസി സംവിധാനം നിലവിൽ വന്നതുമുതൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അമരക്കാരൻ.

പ്രതിസന്ധികളിൽ തളരാതെ തങ്ങളുടെ കർത്തവ്യബോധം നിരന്തരം നിറവേറ്റക എന്നതാണ് ഒരു സംഘാടകൻ എപ്പോളും ചെയ്യണ്ടതെന്നതിനു ക്രിസ്റ്റഫർ ഡാനിയൽ ഉത്തമ ഉദാഹരണമാണ്.

കോവിഡ് 19 സാഹചര്യത്തിൽ യാത്രയയപ്പു സമ്മേളനം പ്രയോഗികമല്ലാത്തതിനാൽ സൂം മീറ്റിംഗിലൂടെ 31 ജൂലൈ 2020,വെള്ളിയാഴ്ച, വൈകുന്നേരം 7 മണിക്ക് (കുവൈറ്റ് സമയം) (9.30 ഇന്ത്യൻ സമയം) ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു അഭിസംബോധന ചെയ്യും. കെപിസിസി സെക്രട്ടറി കെ പി ശ്രീകുമാർ, കെ പി സി സി നിർവാഹക സമിതി അംഗം കറ്റാനം ഷാജി, മറ്റു ഒഐസിസി നേതാക്കളും മീറ്റിംഗിൽ പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മങ്ങാട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രനും വാർത്തകുറുപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP