Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് കലണ്ടർ പ്രകാശനം ചെയ്തു

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് കലണ്ടർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ 2021-ാം വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ലുലു എക്‌സ്‌ചേഞ്ച് ദജീജ് ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. പ്രസിഡന്റ് ജയകുമാർ ജഹ്‌റ, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, എക്‌സിക്യൂട്ടീവ് അംഗവും കലണ്ടർ കോഡിനേറ്ററുമായ ഹരി വി.പിള്ള, ട്രഷറർ നിശാന്ത് എന്നിവർ ചേർന്ന് കലണ്ടറിന്റെ ആദ്യകോപ്പി ലുലു എക്‌സ്‌ചേയ്ഞ്ച് കുവൈറ്റ് ജനറൽ മാനേജർ ഷൈജു മോഹൻദാസിന് നൽകി പ്രകാശനം ചെയ്തു.

ലുലു എക്‌സ്‌ചേയ്ഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിർ, ഡിജിറ്റൽ മാനേജർ കാർവർണ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംഘടനാ ഭാരവാഹികൾ ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പിനുള്ള നന്ദി യോഗത്തിൽ അറിയിച്ചു. ദശപുഷ്പങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും, ഭവനങ്ങളിൽ പരിപാലിക്കപ്പെടുന്ന മറ്റു ചെടികളോടൊപ്പം ദശപുഷ്പങ്ങൾക്കും സ്ഥാനമുണ്ടാകണം എന്ന ഉദ്ദേശത്തോടെ അവയെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അടക്കുന്ന കലണ്ടറാണ് എൻ.എസ്.എസ്.കുവൈറ്റ് പുറത്തിറക്കിയിരിക്കുന്ന കലണ്ടർ. അതാത് കരയോഗങ്ങൾ വഴി കലണ്ടർ വിതരണം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP