Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബിജോർജിനെ നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് ഭാരവാഹകൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഗുണപ്രസാദ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും എൻ.എസ്.എസ്.കുവൈറ്റിന്റെ പ്രവർത്തനറിപ്പോർട്ട് സ്ഥാനപതിക്ക് സമർപ്പിക്കുകയും ചെയ്തു. ജീവകാരുണ്യ മേഖലയിൽ ചെയ്തുവരുന്ന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ജയകുമാർ വിശദീകരിച്ചു. ഇന്ത്യൻ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിവിധ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയിൽ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും എൻഎസ്എസിന്റെ പ്രവർത്തനങ്ങൾക്ക് എന്പസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹകൾക്ക് ഉറപ്പു നൽകി. പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയിൽ ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരങ്ങളെ ഭാരവാഹികൾ അഭിനന്ദിച്ചു. പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറർ നിഷാന്ത് മേനോൻ, വെൽഫെയർ കോർഡിനേറ്റർ രാജേഷ് കുമാർ നായർ, സജിത്ത് സി നായർ, സുജിത് സുരേശൻ എന്നിവരാണ് നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റിനു വേണ്ടി സ്ഥാനപതിയെ സന്ദർശിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP