Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലാവ് കുവൈത്ത് മെഡിക്കൽ സെമിനാർ 24, 25 തീയതികളിൽ

നിലാവ് കുവൈത്ത് മെഡിക്കൽ സെമിനാർ 24, 25 തീയതികളിൽ

ലാ ഫെബ്രവരിയുടെ ഭാഗമായി ഫെബ്രുവരി 24, 25 ദിവസങ്ങളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലാവ് കുവൈത്ത് ശിഫ അൽ ജസീറ - ഗ്രാന്റ് ഹൈപ്പർ എന്നീവരുടെ സഹകരണത്തോടെ മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുന്നു.കാൻസർ രോഗപ്രതിരോ ധസെമിനാറിന് പ്രശസ്ത കാൻസർ രോക ചികിത്സാവിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരനും ഡോ.ചിത്രയുമാണ് നേതൃത്വം നൽകുന്നത് .

24 ന്‌വെള്ളിയാഴ്‌ച്ച വഫ്ര എൻ. എസ് . എച്ച് ക്യാമ്പിൽകാൻസർ ബോധവൽക്കരണ സെമിനാറാടെ ആദ്യ ദിനംആരംഭിക്കും. തുടർന്ന് അഹമ്മദി എൻ.ബി.ടി.സി.ക്യാമ്പിൽ ഡോ.വി.പി ഗംഗാധരനും ഡോ. ചിത്രയുടെയും ാർമ്മികത്വത്തിൽ രോഗപ്രതിരോധ സെമിനാർ സംഘടിപ്പിക്കും . അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽകുവൈത്തിലെ വിവധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുംതിരഞ്ഞടുത്ത മുതിർന്ന വിദ്യാർത്ഥികൾക്കായിശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തുന്ന പ്രത്യേകപരിപാടിയും ചോദ്യോത്തര സെഷനും ഡോ.വി.പിനയിക്കും . തുടർന്ന് ഉച്ചക്ക് നടക്കുന്ന

ഡോക്ടറോടൊപ്പംഎന്ന പരിപാടിയിൽ കുവൈത്തിലെക്ഷണിക്കപ്പെട്ട സാംസ്‌കാരിക സംഘടനാ രംഗത്തെപ്രമുഖർ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പൊതുപരിപാടിയിൽ ഡോ.വി.പി. ഗംഗാധരനും ഡോ. ചിത്രയുംസദസ്സുമായി സംവദിക്കും.ആഗോളതലത്തിൽ തന്നെസ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവുംമുന്നിലായ സ്തനാർബുദത്തെ കുറിച്ചുള്ള പ്രത്യേകമായസെഷൻ ഡോ.ചിത്ര നേതൃത്വം നൽകും..കുവൈത്ത്
ആരോഗ്യ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസമന്താലയത്തിന്റെയും വാർത്താവിതരണ മന്താലായത്തിന്റെയും ഇന്ത്യൻ ഡോക്ടർസ്ഫോറത്തിന്റെയും കുവൈത്ത് കാൻസർസൊസൈറ്റിയുടെയും നഴ്‌സിങ്അസ്സോസ്സിയേഷന്റെയും സഹകരണത്തോടെ യാണ്‌സെമിനാർ സംഘടിപ്പിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കൂട്ടം പ്രവാസിചെറുപ്പക്കാർ രൂപം നൽകിയ പ്രസ്ഥാനമാണ് നിലാവ്കുവൈത്ത്. കേരളത്തിലെ വിവധ ഭാഗങ്ങളിൽ അപേക്ഷലഭിക്കുന്ന മുറക്ക് ചികൽസാ സഹായം നൽകി വരുന്നനിലാവ് കഴിഞ്ഞ വർഷം മുതൽ കാൻസർഅസുഖങ്ങൾക്കാണ് മുൻഗണനനൽകുന്നത്.ക്യാൻസറിനെക്കുറിച്ചുള്ള അവബോധംജനങ്ങളിൽ വളർത്തുക, പ്രതിരോധ പ്രവർത്തനങ്ങൾപ്രോത്സാഹിപ്പിക്കുക, ചികിത്സാ സംവിധാനങ്ങൾ
ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾമുന്നിൽക്കണ്ടാണ് നിലാവ് കുവൈത്ത് ഇപ്പോൾപ്രവർത്തനം നടത്തുന്നത്. സാമൂഹ്യബോധവൽക്കരണത്തിലൂടെ കാൻസർ രോഗത്തെകുറിച്ചുള്ള അജ്ഞതയും രോഗ ഭയവും സമൂഹത്തിൽ നിന്നുംനിർമ്മാജ്ജനം ചെയ്യുവാൻ നിരവധി പരിപാടികളാണ്പ്രാവാസി ലോകത്തും നാട്ടിലുമായി കഴിഞ്ഞകാലങ്ങളിലായി നിലാവിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.

കഴിഞ്ഞ പൊതു സെമിനാറിന്റെ ഭാഗമായി കൊച്ചിൻകാൻസർ സൊസൈറ്റി , ആർ.സി.സി തിരുവനന്തപുരം,കോഴിക്കോട് മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽനിന്നുള്ള പത്തോളം കാൻസർ രോഗികളുടെ ചികൽസാസഹായം നിലാവ് നൽകുകയുണ്ടായി. അതോടപ്പം തന്നെതൃശൂർ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നസ്വലാസിനോടപ്പം സഹകരിച്ച് കുട്ടികൾക്കായി പ്ലേതെറാപ്പി യുനിറ്റും നിലാവ് സജ്ജീകരിച്ചിട്ടുണ്ട്.നാട്ടിലെ കാൻസർ രോഗികളെ സഹായിക്കുന്നതോടപ്പംതന്നെ അർഹതപ്പെട്ട അർബുദ ബാധിതരായ പ്രവാസികളെയും സഹായിക്കുവാൻ ഈ വർഷം പദ്ധതികൾആവിഷ്‌കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 25 വൈകീട്ട് ആറു മണിക്ക് അബ്ബാസിയകമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊതു സെമിനാറിൽസ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുക്കും. കുവൈത്തിലെ ഇന്ത്യൻഅംബാസിഡർ സുനിൽ ജയിൻ സെമിനാർ ഉത്ഘാടനംനിർവ്വഹിക്കും.

പത്ര സമ്മേളനത്തിൽ നിലാവ് കുവൈത്ത് പ്രസിഡണ്ട്ഹബീബുള്ള മുറ്റിച്ചൂർ, നിലാവ് കുവൈത്ത് മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ, മെഡിക്കൽ സെമിനാർസ്വാഗത സംഘം ചെയർമാൻ ഡോ.അമീർ അഹമ്മദ്,സ്വാഗത സംഘം രക്ഷാധികാരി രാജൻ റാവുത്തർ,ശിഫ അൽജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ, ഗ്രാന്റ്‌ഹൈപ്പർ റീജിണൽ മാനേജർ അയ്യൂബ് കച്ചേരി,ഓർഗനൈസിങ് സെക്രട്ടറി ഷംസു ബദറിയ്യ എന്നീവർപങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP