Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ഫലസ്തീൻ ; സമാധാനം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണം - ഐ.ഐ.സി ബസ്വീറ സംഗമം

ഫലസ്തീൻ ; സമാധാനം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണം - ഐ.ഐ.സി ബസ്വീറ സംഗമം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : ഫലസ്തീനികൾക്കിടയിൽ വലിയ ദുരിതം സൃഷ്ടിച്ച ഗസ്സയിലെ ഇസ്രയേൽ ഉപരോധം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം ആവശ്യപ്പെട്ടു. 2007 മുതൽ ഗസ്സ ഉപരോധത്തിലാണ്.

ഒരു തുറന്ന ജയിലിനെപ്പോലെയാണ് ഗസ്സയിലെ ജീവിതം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. ചരക്കുകളുടെയും ആളുകളുടെയും ഗതാഗതം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരപരാധികളായ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന് മേൽ നൽകിക്കൊണ്ടിരിക്കുന്ന ഈ പ്രഹരം അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോട് കൂടിയാണെന്ന് ബസ്വീറ സംഗമം സൂചിപ്പിച്ചു. അതിനിടയിലാണ് അറബ് രാഷ്ട്രങ്ങൾക്ക് ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണമാക്കാനുള്ള അബ്രഹാം അക്കോഡ് അമേരിക്കയുടെ നേതൃത്വത്തിൽ പ്രാവർത്തികമാകുന്നത്. ഒരു രാജ്യം ഉപരോധത്തിൽ വീർപ്പുമുട്ടുമ്പോൾ, അതിന് പരിഹാരമില്ലാതെ നടക്കുന്ന ഏത് സമാധാന ചർച്ചകളും വഴിമുട്ടുക സ്വാഭാവികമാണ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രമാണ്. അതിന് അറബ് രാജ്യങ്ങൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം. അറബ് രാജ്യങ്ങളെ മൊത്തത്തിൽ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇത് പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ഐ.ഐ.സി ബസ്വീറ സംഗമം വിശദീകരിച്ചു.

സംഗമത്തിൽ ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്ത് നിൽപും എന്ന വിഷയത്തിൽ പി.വി അബ്ദുൽ വഹാബ് സംസാരിച്ചു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഖുർആൻ ചിന്തകൾ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് അബ്ദുൽ അസീസ് സലഫി, ഹർശ ശരീഫ് എന്നിവർ നേതൃത്വം നൽകി.
ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻര് സിദ്ധീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ, ഷാനബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP