Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റയ്യാൻ മത്സരം തുടങ്ങി; ദിവസവും വിജയികളെ തെരെഞ്ഞെടുക്കും. അവസാനത്തിൽ മെഗാ മത്സരവും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി :ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര ഖുർആൻ ലേണിങ് സ്‌കൂൾ (ഖ്യു.എൽ.എസ്) വിങ് ഓൺലൈനായി റമളാൻ ഒന്ന് മുതൽ തുടങ്ങി. കുവൈത്ത്, മറ്റു ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിൽ നന്നായി നൂറ് കണക്കിന് പഠിതാക്കൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സരം കെ.എൻ.എം സംസ്ഥാന ട്രഷറർ എം.അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ലോക സന്മാർഗ്ഗ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ വിശേഷങ്ങളെകൊണ്ടും പുണ്യങ്ങളെകൊണ്ടുമുള്ള നിറകുടമാണെന്നും ഈ പുണ്യദിനങ്ങൾ നാം കൂടുതൽ ഖുർആനുമായി കൂടുതൽ ഇടപെടാൻ ശ്രമിക്കണമെന്ന് അഹ് മദ് കുട്ടി മദനി വിശദീകരിച്ചു.

ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അനസ് മുഹമ്മദ്, നാസർ മുട്ടിൽ, ആമിർ മാത്തൂർ എന്നിവർ സംസാരിച്ചു. ഫലാഹ് ആരിഫ് യൂ.പി ഖിറാഅത്ത് നടത്തി.റമളാനിൽ എല്ലാ ദിവസവും കുറഞ്ഞ സമയം ദൈർഘ്യമുള്ള ക്ലാസിനെ അവലംബിച്ച് സംഘടിപ്പിക്കുന്ന മത്സരമാണിത്. കാലത്ത് അഞ്ച് മണിക്ക് വാട്‌സ്അപ്പിലൂടെ ക്ലാസും കൂടെ ഒരു ചോദ്യവും അയക്കും. ഉത്തരം വൈകുന്നേരം 5 മണിക്ക് മുമ്പായി ഗൂഗിൽ ഫോം ലിങ്ക് മുഖേനെ അയച്ച് തരണം. വളരെ ലളിതമായ രൂപത്തിലാണ്. മത്സരം. ഓരോ ദിവസവും വിജയികളെ കണ്ടെത്തും. റമളാൻ അവസാനത്തിൽ മെഗാ മത്സരവും സംഘടിപ്പിക്കും. മത്സരത്തിൽ കുട്ടികൾ സ്ത്രീകൾ പുരുഷന്മാർ എല്ലാവർക്കും പങ്കെടുക്കുന്നു. വിജയികൾക്ക് സമ്മാനം പെരുന്നാൽ ദിനത്തിൽ വിതരണം ചെയ്യുമെന്ന് ഐ.ഐ.സി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 69054515 or +965 65675689 ഈ നമ്പറിലേക്ക് വാട്‌സഅപ്പ് മുഖേനെ പേരും സ്ഥലവും അയക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP