Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദർശ പ്രചോദിതമാവട്ടെ യൗവ്വനം - ഷമീം ഒതായി

ആദർശ പ്രചോദിതമാവട്ടെ യൗവ്വനം - ഷമീം ഒതായി

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഏതൊരു സമൂഹത്തിന്റെയും വളർച്ചയിലും, തകർച്ചയിലും വിജയ പരാജയത്തിലും യുവത്വത്തിന്റെ ഭാഗധേയം ശ്രദ്ധേയമാണെന്നും നന്മയെ പുണരുന്നതിൽ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ യൗവനം മുന്നിൽ ഉണ്ടാകണമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാടെന്ന് യുവവാഗ്മി ഷമീം ഒതായി സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവ്വാനിയ്യ യൂണിറ്റ് തെരെഞെടുപ്പിൽ ഉത്‌ബോധനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള ഫർവാനിയ യൂണിറ്റ് പുതിയ ഭാരവാഹികളായി അനസ് മുഹമ്മദ് (പ്രസിഡണ്ട്), അബ്ദുല്ല അബൂബക്കർ (ജനറൽ സെക്രട്ടറി), ഇംറാൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .മറ്റു വകുപ്പ് സെക്രട്ടറിമാർ അബ്ദുറഹിമാൻ (വൈസ് പ്രസി), അഡ്വ. ജംഷാദ് (ഓർഗനൈസിങ്), ജംഷാദ് (ദഅവ), ലബീബ് (ക്യു എൽ എസ് , വെളിച്ചം), അബ്ദുസ്സലാം (വിദ്യാഭ്യാസം), നവീദ് മുഹമ്മദ് (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), നബീൽ, അബ്ദുറഹിമാൻ, സിദ്ധീഖ് മദനി (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .കേന്ദ്ര നേതാക്കളായ അബ്ദുറഹിമാൻ തങ്ങൾ, ഫിറോസ് ചുങ്കത്തറ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP