Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ നേതൃത്വവുമായി കെ.റ്റി.എം.സി.സി. എഴുപത്തിഒന്നാം വർഷത്തിലേക്ക്;സജു വി. തോമസ് പ്രസിഡന്റ്, റെജു ഡാനിയേൽ ജോൺ സെക്രട്ടറി

പുതിയ നേതൃത്വവുമായി കെ.റ്റി.എം.സി.സി. എഴുപത്തിഒന്നാം വർഷത്തിലേക്ക്;സജു വി. തോമസ് പ്രസിഡന്റ്, റെജു ഡാനിയേൽ ജോൺ സെക്രട്ടറി

സ്വന്തം ലേഖകൻ

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു70 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിൽഎത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കുംഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളിക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവമലയാളികൾക്കു വിസ്മരിക്കാവതല്ല.മാർത്തോമ്മ, സി.എസ്‌ഐ,ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി28 ൽ പരം സഭകളെ പ്രതിനിധാനം ചെയ്യുന്നു.

നൂറു രാജ്യങ്ങളിൽനിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (NECK)യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് KTMCC യാണ്. എൻ. ഇ. സി.കെസെക്രട്ടറിയായും അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ.യോഹന്നാൻ കെ.റ്റി.എം സി സി യിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം റെജുഡാനിയേൽ ജോണും , അജേഷ് മാത്യുവും കോമൺ കൗൺസിലിൽ പ്രവർത്തിക്കുന്നുKTMCC യുടെ വാർഷിക ജനറൽ ബോഡി ജനുവരി 25 നു നടത്തപ്പെടുകയും സജു വിതോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോൺ (സെക്രട്ടറി) വിനോദ് കുര്യൻ(ട്രഷറാർ) തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ) ഷിജോ തോമസ് (ജോ.സെക്രട്ടറി) ജീസ് ജോർജ് ചെറിയാൻ (ജോ. ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോഅരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, വർഗീസ് മാത്യു , രാജൻ പീറ്റർഷിലൂ ജോർജ് . (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ ഭാരവാഹികളായിതിരഞ്ഞെടുക്കുകയും ചെയ്തു.

ബിജോ കെ. ഈശോ , ഗോഡ്‌ലി ജോസഫ് , ജോൺതോമസ് എന്നിവരാണ് ഓഡിറ്റേർസ് .അഡ്വ. പി ജോൺ തോമസിന്റെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്,ജസ്റ്റിൻ തോമസ് വർഗീസ് , ബിജു സാമുവേൽ എന്നിവർ തെരെഞ്ഞെടുപ്പ്നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP