Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ്-2023 ഫെബ്രുവരി 10 ന് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും

ഇസ്ലാഹി മദ്രസ്സ ഫെസ്റ്റ്-2023 ഫെബ്രുവരി 10 ന് ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കും

സ്വന്തം ലേഖകൻ

കുവൈത്ത്:ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള മദ്രസ്സകളുടെ ഫെസ്റ്റ് ഫെബ്രുവരി 10 റിഗ്ഗയ് ലെ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കമ്മിറ്റി കൺവീനർ അറിയിച്ചു. ഖുർആൻ പാരായണം, ഹിഫ് ള്, ഇസ് ലാമിക ഗാനം, പ്രബന്ധ രചന, കളറിങ്, കഥ പറയൽ, ചിത്ര രചന, ബാങ്ക് വിളി, ഒപ്പന, കോൽക്കളി തുടങ്ങി വിവിധ പരിപാടികൾ മത്സരത്തിനുണ്ടാകും. വിവിധ മദ്രസ്സകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിന് മാറ്റുരക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ മദ്രസ്സ പിൻസിപ്പൾ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു.

അബ്ദുൽ അസീസ് സലഫി,സൈദ് മുഹമ്മദ്, എൻജി. അബ്ദു റഹ്മാൻ, അനസ് മുഹമ്മദ്, ഹനൂബ്, എൻജി. ഫിറോസ്, റാഫി കതിരൂർ, ഫൈസൽ വടകര എന്നിവർ സംസാരിച്ചു. കുവൈത്തിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 97827920, 97562375, 99060684

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP