Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരന്മാർ ജനാധിപത്യത്തിന്റെ സംരക്ഷകർ ആവണം- ആപ്പ്കാ കുവൈത്ത് റിപ്പബ്ലിക് ദിനാനുസ്മരണം സംഘടിപ്പിച്ചു

പൗരന്മാർ ജനാധിപത്യത്തിന്റെ സംരക്ഷകർ ആവണം- ആപ്പ്കാ കുവൈത്ത് റിപ്പബ്ലിക് ദിനാനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ ( ആപ്പ്കാ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു. ഫർമാനിയ മെട്രോ ഓഡിറ്റോറിയത്തിൽ കൺവീനർ അനിൽ ആനാടിന്റെ അധ്യക്ഷതയിൽ ' ഇന്നിന്റെ യാഥാർത്ഥ്യങ്ങളുടെ പൂർവ്വികർ ഇന്ത്യയും സ്വപ്നം കണ്ട റിപ്പബ്ലിക് ഇന്ത്യയും ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.

വർത്തമാനകാലത്ത് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്ന സാഹചര്യങ്ങളുടെ ആശങ്കകളും എന്നാൽ ഉണർന്നിരുന്ന് പ്രതികരിക്കുന്ന ദീർഘവീക്ഷണമുള്ള പൗരന്മാർക്ക് ശക്തമായ ഭരണഘടനയെ സംരക്ഷിക്കാൻ സാധിക്കും എന്ന പ്രത്യാശയും പൊതുവിൽ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നു. ഭരണഘടന, ജനാധിപത്യബോധം, നിയമസംവിധാനങ്ങൾ എന്നീ മേഖലയിൽ പത്രവാർത്തകളേക്കാൾ ഉപരിയായ അടിസ്ഥാന അറിവ് ജനങ്ങൾക്ക് നൽകാൻ സാധിക്കുമോൾ ആശങ്കകൾക്ക് അവസരം ഇല്ലാത്ത സാഹചര്യം ഉടലെടുക്കപ്പെടും എന്നും യോഗം വിലയിരുത്തി.

സാജു സ്റ്റീഫൻ സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് വിഷയാവതരണം നടത്തുകയും ചെയ്തു. ഇടതുപക്ഷ സഹയാത്രികൻ അഷ്‌റഫ് ചേരൂട്ട് സന്ദേശം നൽകി. പ്രകാശ് ചിറ്റെഴത്ത്,ബിനു ഏലിയാസ്, എൽദോ എബ്രഹാം, സലിം കൊടുവള്ളി, ലിൻസ് തോമസ്, അഷ്‌റഫ് , തോമസ് മത്തായി, ജയ്‌ലേഷ്, പ്രവീൺ ജോൺ, ഷിജോ , ബേബി ജോസഫ് എന്നിവർ വിഷയത്തെ ആസ്പദമാക്കി ആശയങ്ങൾ പങ്കുവെച്ചു.

ട്രഷറർ സബീബ് മൊയ്തീൻ കൃതജ്ഞത രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP