Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഡ്വ സി ആർ ജയപ്രകാശ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഡ്വ സി ആർ ജയപ്രകാശ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി

സ്വന്തം ലേഖകൻ

മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ സി ആർ ജയപ്രകാശിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി അബ്ബാസിയ ഓഫീസിൽ വച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഒഐസിസി കുവൈറ്റ്

നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു. എക്കാലവും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനനിരതനായ, സ്ഥാനമാനങ്ങൾ കേവലം അലങ്കാരമായി കാണാത്ത പ്രവർത്തകരെ ഒത്തൊരുമിച്ചു നിർത്തുവാൻ അപാരമായ കഴിവുള്ള ജെ പിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും പ്രതേകിച്ചും കായംകുളത്തിന്റെ പ്രവർത്തന മണ്ഡലങ്ങളിൽ നികത്താൻ കഴിയാത്ത ശൂന്യത ആണ് സി ആർ ജയപ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായത് എന്ന്ഉത്ഘാടനപ്രസംഗത്തിൽ ബി എസ് പിള്ളൈ പറഞ്ഞു.

ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നൽകി.ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട അനുസ്മരണ പ്രഭാഷണം നൽകി.

ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP