Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202331Tuesday

തനിമ കുവൈത്ത് ഓണത്തനിമ 2022 വർണ്ണാഭമായ് സംഘടിപ്പിച്ചു

തനിമ കുവൈത്ത് ഓണത്തനിമ 2022 വർണ്ണാഭമായ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ണ്ട് വർഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂർ ആഘോഷങ്ങളുമായ് തനിമ കുവൈത്തിന്റെ ഓണത്തനിമ 2022നു പരിസമാപ്തിയായി.

വൈകീട്ട് 6മണിക്ക് വർണ്ണാഭമായ ഘോഷയാത്രയും കുവൈത്ത്, ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ട് സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. തുടന്ന് 25 സ്‌കൂളുകളിലെ 1 ലക്ഷത്തിൽ പരം കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്ക് ഉള്ള പേൾ ഓഫ് ദി സ്‌കൂൾപുരസ്‌കാരം കൈമാറി. സാംസ്‌കാരിക സമ്മേളനാനന്തരം ഗാനമേളയും ക്വാർട്ടർ - സെമി- ഫൈനൽമത്സരങ്ങളും റാഫിൾ ഡ്രോയും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തിൽ അനിവാര്യമായ മണ്മറഞ്ഞ് പോയവർക്കായുള്ള സ്മൃതിപൂജയും കോവിഡ് മുന്നണിപോരാളികൾക്ക് ആദരവും അർപ്പിച്ച ശേഷം ആരംഭിച്ച തനിമ ജെനറൽ കൺവീനർ ബാബുജി ബത്തേരിയും പ്രോഗ്രാം കൺവീനർ ജോജിമോൻ തോമസ് അധ്യക്ഷനായ ചടങ്ങിൽ ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. ബാബുജി ബത്തേരി തനിമയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ജോജിമോൻ അധ്യക്ഷപ്രസംഗം നടത്തി. കുവൈത്തിൽ നിന്ന് പിരിഞ്ഞ് പോയ മുൻഅംബാസഡർ സിബി ജോർജ്ജ് പരിപാടിക്ക് വീഡിയോ സന്ദേശം വഴി ആശംസകൾ അറിയിച്ചു.

ബൂട്ടാൻ അംബാസഡർ ചിതെം തെൻസിൻ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ചിതെൻ തൻസിൻ, എംഎൽഎ തോമസ് കെ തോമസ്, വിനോദ് ഗേയ്ക്വാദ്, മുസ്തഫ ഹംസ പയന്നൂർ, റ്റി.എ രമേശ് എന്നിവർ ഭദ്രദീപംകൊളുത്തി.

തനിമയുടെ ക്ഷണം സ്വീകരിച്ച് എത്തിയ കുട്ടനാടിന്റെ എംഎൽഎ തോമസ് കെ തോമസ് മത്സരം ഫാഗ് ഓഫ് ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. തനിമ ഹാർഡ്കോർ അംഗം ബിനോയ് , ജോകബ് തോമസ്, റുഹൈൽ, വിവിധ സംഘടനാനേതാക്കൾ ചേർന്ന് അദ്ദേഹത്തിനു പൗര സ്വീകരണം നൽകി ആദരിച്ചു.

സിറ്റി ഗ്രൂപ്പ് കമ്പനി ഗ്രൂപ് സിഇഒ ഡോ: ധീരജ് ഭരദ്വാജ് പേൾ ഓഫ് ദി സ്‌കൂൾ അവാർഡ് ജേതാക്കൾക്ക് അനുമോദനങ്ങൾ അർപ്പിച്ചു.മഴവിൽ മനോരമ റിയാലിറ്റി ഷോ വിജയ് റൂത്ത് ആൻ ട്രൊബിക്ക് അനുമോദനഫലകം നൽകി. എഡിറ്റർ & ഡയരക്ടറി കൺവീനർ ജോണി കുന്നിൽ തനിമ വാർഷിക ഡയറക്ടരീയെ കുറിച്ച് അവതരിപ്പിച്ചു. ഡയരക്ടറി ജോയിന്റ് കൺവീനർ ഷാമോനിൽ നിന്ന് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്‌സ് ഡയരക്ടർ & കണ്ടീ ഹെഡ് മുസ്തഫ കാരി ഡയരക്ടറി റിലീസ് ചെയ്തു ആദ്യപകർപ്പ് കുവൈത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ സബാഹത്ത് ഖാൻ ഏറ്റവാങ്ങി.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രെട്ടറി വിനോദ് ഗേയ്ക്ക്വാദ്, ഓൺകോസ്റ്റ് സിഇഒ റ്റി.എ രമേഷ്, ബിഇസി സിഇഒ മാത്യു വർഗ്ഗീസ്, മെട്രൊ മെഡികൽ ഗ്രൂപ്പ് എംഡി മുസ്തഫ ഹസ പയ്യനൂർ, കുവൈത്ത് ഇന്ത്യൻ സ്‌കൂൾ ചെയർപെർസ്സൺ  ഹിന്ദ് ഇബ്രാഹിം അൽ ഖുത്തൈമി, സ്‌കൂൾ പ്രിൻസിപൾ  സബാഹത്ത് ഖാൻ, പ്രശസ്ത കുവൈത്തി ഗായകൻ മുബാറക്ക് അൽ റാഷിദ്, ഗായിക റൂത്ത് ആൻ, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്‌സ് ഡയരക്ടർ & കണ്ടീ ഹെഡ് മുസ്തഫ കാരി, പ്രതിനിധി എന്നിവർ മുഖ്യാതിഥികൾ സന്നിഹിതരായിരുന്നു.

ബിനി ആന്റണി മെമോറിയൽ എഡ്യുകേഷൻ എക്‌സലസ് അവാർഡ്ദാനവും നിർവ്വഹിച്ചു. മധ്യേഷ്യയിൽ ഏറ്റവും ഉയരമുള്ള 3 സ്ഥാന വടംവലി മത്സര വിജയികൾക്ക് ഉള്ള ട്രോഫികൾ അലക്‌സ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടന്നു.

ബിനോയ് ബാക്ക് സ്റ്റേജ് സപോർട്ടും ലിറ്റി ബിനോയ് കോമ്പൈറിങ്ങും നടത്തി. വിനോദ് തോമസ് നന്ദി പ്രകാശനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP