Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒ.ഐ.സി.സി കുവൈറ്റ് എൻ രാമകൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ചു

ഒ.ഐ.സി.സി കുവൈറ്റ് എൻ രാമകൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

ക്ടോബർ 1, കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർനെഞ്ചിലേറ്റിയ ധീരനായ നേതാവ് എൻ. രാമകൃഷ്ണൻ വിടപറഞ്ഞിട്ട്10 വർഷം തികഞ്ഞു. ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ആക്ടിങ് പ്രസിഡണ്ട് , ലിപിൻ മുഴക്കുന്നിന്റെഅദ്ധ്യക്ഷതയിൽ അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ വച്ച് എൻരാമകൃഷ്ണന്റെ പത്താം ചരമ വാർഷിക ദിനം ആചരിക്കുക ഉണ്ടായി.

കണ്ണൂരിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് എവിടെയും സഞ്ചരിക്കുവാൻഉള്ള അവസ്ഥ നേടി കൊടുത്ത നേതാവ് ആണ് എൻ രാമകൃഷ്ണൻഎന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽസെക്രട്ടറി ബി. സ്. പിള്ള പറഞ്ഞു. തുടർന്ന് ഇബ്രാഹീം. പി. കെ
മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. എൻ രാമകൃഷ്ണന്റെ മകളുംയൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ അമൃത രാമകൃഷ്ണൻഅനുസ്മരണ പരിപാടിയിൽ ഓൺലൈനായി സംബന്ധിച്ചു.

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ നേതാക്കളായ ഇല്ലിയാസ് പൊതുവാച്ചേരി,സുമേഷ്. പി, ജയേഷ് ചന്ദ്രോത്, മുഹമ്മദ് സാദിഖ്, ബിജുബാൽതുടങ്ങിയവർ NR നെ അനുസ്മരിച്ചു സംസാരിച്ചു.ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ജനറൽ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി
സ്വാഗതം പറഞ്ഞ ചടങ്ങിൽ ശരൺ കോമത് നന്ദിയും പറഞ്ഞു.തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി യോഗം പിരിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP