Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎംസിസി കുവൈറ്റ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐഎംസിസി കുവൈറ്റ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

എൻഎൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഐഎംസിസി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെ ഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ഫർവാനിയയിലുള്ള ബദർ അൽ സമ മെഡിക്കൽ സെന്റുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഐ എൻ എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഓൺലൈനിലൂടെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഹമീദ് മധൂർ അദ്യക്ഷത വഹിച്ചു. ഐ എൻ എൽ സംഥാന സെക്രട്ടറി സെക്കുലർ ഇന്ത്യ ക്യാമ്പയിനിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സലാം കളനാട് ജീവിത ശൈലി രോഗത്തെക്കുറിച്ചു ക്ലാസ് എടുത്തു. ബദർ അൽ സമ മെഡിക്കൽ സെന്റർ മാർക്കറ്റിങ്ത്ത് മാനേജർ പ്രീമ ആശംസകൾ നേർന്നു സംസാരിച്ചു.

ഹക്കിം എരോൽ , ഹാരിസ് പൂച്ചക്കാട്, റഷീദ് കണ്ണൂർ,കുഞ്ഞമ്മദ് , ഉമ്മർ ഇ എൽ , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബൂബക്കർ എ ആർ നന്ദി പറഞ്ഞു. നൂറോളം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.

മെഡിക്കൽ ക്യാമ്പിൽ ഷുഗർ, കൊളസ്‌ട്രോൾ, ലിവർ സ്‌ക്രീനിങ്, കിഡ്‌നി സ്‌ക്രീനിങ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP