Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:കുവൈറ്റിലെ ഇന്ത്യൻ രജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻസ് (FIRA KUWAIT ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ഫിറ കൺവീനറും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാൾസ് പി ജോർജ് (പത്തനം തിട്ട അസോസിയേഷൻ )സ്വാഗതം പറഞ്ഞു. ഫിറയിലെ മുതിർന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡണ്ടുമായ സലിം രാജ് അധ്യക്ഷത വഹിച്ചു.ഉസ്താദ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, ചെയർമാർ - കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയുടെ പ്രായോജകരായ അൽ വാഹീദ ഗ്രൂപ്പ് എംഡി വർഗ്ഗീസ് പോൾ, വിനോദ് - കേരള അസോസിയേഷൻ ഓമനക്കുട്ടൻ - ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ - ഫോക്ക്,വിനീഷ് -കോഴിക്കോട് ജില്ലാ അസോസിയേഷൻ,ബിജു സ്റ്റീഫൻ - തിരുവനന്തപുരം ജില്ലാ അസോസിയേഷൻ , ടെക്‌സാസ്, അനീസ് കൊല്ലം- കെ.കെ. സി. ഒ, ജിജു മോലെത്ത് - അടൂർ എൻ ആർ ഐ, മുഹമ്മദ് ഹമീദ് - പൽപക് പാലക്കാട് ജില്ല അസോസിയേഷൻ, റെജി കുമാർ - ഫോക്കസ് കുവൈറ്റ്, മാമ്മൻ അബ്രഹാം - ടാസ്‌ക് കുവൈറ്റ്, രാജേഷ് മാത്യു - കേര എർണാംകുളം അസോസിയേഷൻ, പുഷ്പരാജ് - കെ ഇ എ കണ്ണൂർ അസോസിയേഷൻ,ജീവ് സ് എരിഞ്ചേരി - ഒ എൻ സി പി, മുബാരക് കാമ്പ്രത്ത് - വയനാട് അസോസിയേഷൻ, രതീഷ് കുമ്പളത്ത് - കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷൻ, നിബു ജേക്കബ്ബ് കുവൈറ്റ് മലയാളി സമാജം, അലക്‌സ് മാത്യു -കെ ജെ പി സ് കൊല്ലം ജില്ല അസോസിയേഷൻ, വർഗ്ഗീസ് പോൾ - ഇ ഡി എ എർണാംകുളം ജില്ല അസോസിയേഷൻ, രവി മണ്ണായത്ത് മലയാളീസ് മാ കോ എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരായ അനിൽ നമ്പ്യാർ - അമൃത ടിവി, മുനീർ അഹമ്മദ് - മീഡിയ വൺ ടിവി, മുസ്താക്ക് ചന്ദ്രിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിവിധ സംഘടനകളിൽ നിന്നുള്ള ഭാരവാഹി ക ളും പ്രതിനിധികളും ,മാധ്യമ പ്രവർത്തകരും പങ്കെടുത്തു .പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഗ്രൂപ്പ്, ട്രിനിറ്റി ജൂവലറി അബ്ബാസിയ, അൽ വാഹിദ ഗ്രൂപ്പ് എന്നിവർക്കും, പരിപാടിയിൽ പങ്കെടുത്തവർക്കും ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷൻ) നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്
https://we.tl/t-Ur3ZhX8aSp

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP