Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭവൻസ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന്

ഭവൻസ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന്

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ഒക്ടോബർ 30ന് നടക്കും. ക്ലബ്ബ് പ്രസിഡന്റ് ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ഡോ: ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും.

'എന്റെ കേരളം' എന്ന മുഖ്യ ചിന്താ വിഷയത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന യോഗത്തിൽ കുവൈറ്റിലും കേരളത്തിൽ നിന്നുമുള്ള വിശിഷ്ടാതിഥികൾ സന്നിഹിതരായിരിക്കും. ആശയവിനിമയം, നേതൃപാടവം, പ്രസംഗകല തുടങ്ങിയ പാഠ്യ പദ്ധതികളുമായി അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവന്‌സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്.

കേരള പിറവി ആഘോഷത്തിൽ പങ്കെടുക്കുവാനും ക്ലബ്ബിൽ അംഗത്വം എടുക്കുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക.

ഷീബ പ്രമുഖ് (9672 2173)

പ്രതിഭാ ഷിബു ( 9668 2853)

ജോൺ മാത്യു പാറപ്പുറത്ത് ( 9910 9344)

മീറ്റിങ്ങ് ഐഡി - 820 3241 9697

പാസ് കോഡ് - KERALAM

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP