Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 ; കപ്പിൽ മുത്തമിട്ട് റൈസിങ് സ്റ്റാർ സി സി കുവൈറ്റ്

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 ; കപ്പിൽ മുത്തമിട്ട് റൈസിങ് സ്റ്റാർ സി സി കുവൈറ്റ്

സ്വന്തം ലേഖകൻ

 കുവൈറ്റ് : കുവൈത്ത് പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കമായ റോയൽസ് ഡെസേർട് ചാമ്പ്യൻസ് സീസൺ 3 ഇൽ കരുത്തരായ യൂസഫ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിങ് സ്റ്റാർ സി സി കുവൈറ്റ് കപ്പ് നേടി .ഫൈനൽ മത്സരത്തിൽ ടോസ് നേടിയ യൂസഫ് ക്രിക്കറ്റ് ക്ലബ് റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.

റൈസിങ് സ്റ്റാർ സി.സി. കുവൈത്ത് 2 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടി. 68 പന്തിൽ 143 റൺസ് എടുത്ത നദീം നടു ആണ് ഫൈനലിലെ താരം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയേഷ് കൊട്ടോളയുമായി ചേർന്ന് 223 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് കൂറ്റൻ സ്‌കോറിലേക്കു നയിച്ചത്. 263 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ യൂസഫ് ക്രിക്കറ്റ് ക്ലബിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

കുവൈറ്റിലെ 10 പ്രഗൽഭ ടീമുകൾ പങ്കെടുത്ത ടൂർമമെന്റ് കുവൈറ്റ് റോയൽസ് ക്രിക്കറ്റ് ക്ലബ് മാനേജർ രവിരാജ് ഷെട്ടി ഉത്ഖാടനം ചെയ്തു.പരസ്പര സ്‌നേഹബന്ധങ്ങൾക്ക് കരുത്തു പകരാനും നാടിന്റെ ഐക്യം പ്രവാസലോകത്തും തനിമയോടെ നില നിർത്താൻ ഇത്തരം കായിക മത്സരങ്ങൾ ശക്തി പകരുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. റോയൽസ് ക്രിക്കറ്റ് ക്ലബ് സംഘാടകൻ രവി രാജ് അധ്യക്ഷത വഹിച്ചു .

വിജയികൾക്കുള്ള ട്രോഫിയും കാശ് പ്രൈസും അപ്പാരൽ ഹീറോസ് സി സി ക്യാപ്റ്റൻ ഉദയ് കുമാർ സമ്മാനിച്ചു. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റസ്മാൻ ആയി റൈസിങ് സ്റ്റാർ സി സി കുവൈറ്റിലെ നദീം നാടുവിനെയും, ബെസ്റ്റ് ബൗളർ ആയി ശുഐബ് ബി തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP