Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികവോടെ മികവിനായി ; ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സരം നാളെ

മികവോടെ മികവിനായി ; ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സരം നാളെ

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബായ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പ്രഥമ വാർഷിക മലയാളം പ്രസംഗ മത്സരത്തിന്റെ രണ്ടാം പാദം 2021 മെയ് 21 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.15 മുതൽ വൈകുന്നേരം 5.00 വരെ സൂം പ്ലാറ്റ്‌ഫോമിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുക. പ്രസംഗ മത്സരത്തിൽ ക്ലബ്ബിൽ നിന്നുള്ള പ്രമുഖ പ്രഭാഷകർ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലും നിമിഷ പ്രസംഗ മത്സരത്തിലും പങ്കെടുക്കുന്നു.

കൂടാതെ അന്നേ ദിവസം , ''സമഗ്ര വ്യക്തിത്വവികസനത്തിന് പ്രഭാഷണ കലയ്ക്കുള്ള പ്രാധാന്യം'' എന്ന വിഷയത്തിൽ കേരള സർവകലാശാലയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ബിജു ടെറൻസ് പ്രഭാഷണം നടത്തും .

അമേരിക്കയിലെ ഇൻഗൽവുഡ്ഡ്, കൊളറാഡോ ആസ്ഥാനമായി 1924 മുതൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ, 145 രാജ്യങ്ങളിലെ 16,200 ലധികം ക്ലബ്ബുകളിലായി 3,64,000 അംഗങ്ങളുമായി വിജയകരമായി പ്രവർത്തിക്കുന്നു. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകർ, ആശയവിനിമയക്കാർ, നേതാക്കൾ എന്നിവരാകാൻ ഈ സംഘടന സഹായിച്ചു വരുന്നു.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് (ബി കെ എം ടി സി) കുവൈത്തിലെ ഏക മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ്. ഇത് പൊതു വേദിയിലെ പ്രസംഗത്തിനും, നേതൃത്വ, വ്യക്തിത്വ വികസനത്തിനും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനവും നൽകുന്നു.

ഭവൻസ് കുവൈറ്റ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പ്രസംഗ മത്സരങ്ങൾ കണ്ടാസ്വദിക്കാനും, പ്രഭാഷണ കലയുടെ മർമം മനസ്സിലാക്കാനും, മുഖ്യ പ്രഭാഷകൻ പങ്കുവയ്ക്കുന്ന അറിവിന്റെ പ്രകാശം നുകരാനും, നേതൃത്വ നൈപുണ്യം വികസിപ്പിക്കാനും ആയി സഹൃദയരായ എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നു.

പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള സൂം ഐഡി: 869 8367 8747, പാസ്‌കോഡ്: BKMTC

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക : മനോജ് മാത്യു, മൊബൈൽ: 66087125 അല്ലെങ്കിൽ പ്രമുഖ് ബോസ്, മൊബൈൽ: 99024673 .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP