Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കുവൈറ്റ് ഇന്ത്യൻ എംബസിയിലെ, രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഫിറ കുവൈറ്റിനെ അംബാസിഡർ അറിയിച്ചു

കുവൈറ്റ് ഇന്ത്യൻ എംബസിയിലെ, രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഫിറ കുവൈറ്റിനെ അംബാസിഡർ അറിയിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് ഇന്ത്യൻ എംബസിയിലെ രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കപ്പെട്ട സംഘടനകൾ ഉൾപ്പടെയുള്ളവരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസിഡർ എച്ച്. ഇ സി ബി ജോർജ് അവർകൾ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈറ്റ് പ്രതിനിധികളുമായി എംബസിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഈ വിഷയത്തിൽ ഫിറ കുവൈറ്റ് , ഇന്ത്യൻ പ്രസിഡണ്ട്, പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എംപിമാർ , എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും,വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തിൽ ഡൽഹി ഹൈക്കോടതിൽ ഹർജി സമർപ്പിച്ച് കേസ്സുമായി മുന്നോട്ടു പോകുകയുമായിരുന്നു.

ഫിറ കൺവീനർ ബാബു ഫ്രാൻസീസ് ഒ യുടെ നേതൃത്വത്തിലുള്ള നാൽപതോളം വരുന്ന വിവിധ സംഘടന പ്രതിനിധികളാണ് കോവിഡ് 19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത്. കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും, ആവശ്യങ്ങളിലും ഫിറ നടത്തിയ ഇടപെടലുകൾ കൂടി കാഴ്ചയിൽ വിശദീകരിച്ചു.കൂടാതെ വിവിധ സംഘടനാ പ്രതിനിധികൾ ഓരോരുത്തരും തങ്ങളുടെ വിവിധ മേഖലയിലുള്ള , പ്രവാസികൾക്കായി ചെയ്യുന്ന സേവനങ്ങളും, സഹായങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും അംബാസിഡറെ അറിയിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹം വിവിധ മേഖലകളിൽ നേരിടുന്ന ബുദ്ധിമുട്ടുകളും വിവിധ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയിൽ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്നും അദ്ദേഹം ഉറപ്പു നൽകുകയും, മുൻ കാല വിഷയങ്ങളും മറ്റു പ്രശ്‌നങ്ങളും മറന്നു കൊണ്ട് എംബസിയുമായി എല്ലാവരും സഹകരിക്കണമെന്നും സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പു നൽകി. പുതിയ അംബാസിഡറായി സ്ഥാനമേറ്റശേഷം എംബസിയിൽ പ്രവാസി ക്ഷേമം മുൻനിറുത്തി ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങളെയും, നടപടികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.

കൂടിക്കാഴ്ചയിൽ ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ്ജ്, ഷാഹിൻ മൻസാർ (കേരള അസോസിയേഷൻ) ജീവ്‌സ് എരിഞ്ചേരി (ഒ എൻ സി പി ) ഷംസു താമരക്കുളം & വിജോ പി തോമസ് (കെ കെ സി .ഒ) മാത്യു വി ജോൺ & ബിജുമോൻ ബാനു ( മലയാളീസ് മാക്കോ), ജോജി വി. അലക്‌സ് & പ്രശോബ് ഫിലിപ്പ് (ഫോക്കസ് ), മാമ്മൻ അബ്രഹാം ( ടാസ്‌ക്), ശ്രീനിഷ് ചെമ്പോൻ - ( കോഴിക്കോട് ജില്ലാ അസോസിയേഷൻ), പുഷ്പരാജൻ എം -ടി & വിനയൻ എം കെ.(കിയ -കണ്ണൂർ എക്‌സ്പാറ്റ്‌സ് അസോസിയേഷൻ) , ഡോജി മാത്യു & രതീഷ് ( കോഡ് പാക്-കോട്ടയം ജില്ലാ അസോസിയേഷൻ)ബെന്നി കെ. ഓ & രാജേഷ് മാത്യു (കേര- എർണാംകുളം റെസിഡെൻസ് അസോസിയേഷൻ), അലക്‌സ് മാത്യു & ജയൻ സദാശിവൻ (കെ ജെ പി സ്-കൊല്ലം ജില്ല സമാജം) , ശശികുമാർ ഗിരിമന്ദിരം(ഫോക്- ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ) , തോമസ് സാമുവൽ കുട്ടി (പത്തനംതിട്ട ജില്ല അസോസിയേഷൻ), ജിയോ മത്തായി (ഇ ഡി എ - എർണാംകുളം ജില്ല അസോസിയേഷൻ), മുബാറക് കാമ്പ്രത്ത് & ജസ്റ്റിൻ ജോസ് (വയനാട് അസോസിയേഷൻ) ,സുരേഷ് പുളിക്കൽ (പൽപക് - പാലക്കാട് ജില്ല അസോസിയേഷൻ), മത്തായി വർഗ്ഗീസ് & വിബിൻ ടി.വർഗ്ഗീസ്സ് (കോന്നി നിവാസി സംഗമം), അനു പി രാജൻ & ബിജു. കെ.സി (അടൂർ എൻ ആർ ഐ), ബിനിൽ സ്‌കറിയ & സുജിത് സുതൻ (യു എഫ് എം എഫ് ബി ഫ്), വിനോദ് കുമാർ & ജയൻ പലോട്ട് (കർമ്മ), അജയ് പൗലോസ് & ബെന്നി (മാള അസോസിയേഷൻ) എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ചത്. എംബസി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP