Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തുക്കൾക്കൊപ്പമുള്ള അവധിയാഘോഷം മുഹമ്മദ് ഇർഫാന്റെ അന്ത്യയാത്രയായി; കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പമുള്ള അവധിയാഘോഷം മുഹമ്മദ് ഇർഫാന്റെ അന്ത്യയാത്രയായി; കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ണൂർ ആയിഷാ നിവാസിൽ ഇംതിയാസ്-നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. 14 വയസ് മാത്രമായിരുന്നു പ്രായം. ഫഹാഹീൽ മഹ്ബൂലയിലാണ് സംഭവം.

മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അവധി ദിനമായ വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വളരെ വൈകിയാണ് തീരദേശസേന മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങൾ: ഇമ്രാൻ അലി, ഇഹ്‌സാൻ, ഇസ്‌ന അർഷാദ്. കെ കെ എം എ സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹവുമായി ബന്ധപ്പെട്ടു നടപടികൾ പൂർത്തിയാക്കിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP