Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് വിജയികൾക്ക് സമ്മാനദാനം നടത്തി

ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് വിജയികൾക്ക് സമ്മാനദാനം നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി മലയാളികളുടെ ക്രിക്കറ്റ് കൂട്ടായ്മയായ റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ്‌സംഘടിപ്പിച്ച ക്രിക്ക്-ക്ലിക്ക് ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റിനു സമാപനമായി. കോവിഡ് വ്യാപനം മൂലം മറ്റെല്ലാമേഖലകളേയും പോലെ ക്രിക്കറ്റും സ്തംഭിച്ചപ്പോൾ നിരാശയിലായിരുന്ന കായികപ്രേമികളിൽ ഈ കോണ്ടെസ്റ്റ് ഒരുയഥാർത്ഥ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശം ജനിപ്പിച്ചു. കൊറോണ കൊണ്ടുവന്ന അടിയന്തര സാഹചര്യങ്ങളും ലോക്ക്ഡൗണും മൂലം ജോലി ഇല്ലാതിരുന്ന പ്രവാസികൾക്ക് ഇതൊരു ലോക്ക് ഡൗൺ ടൈം പാസ്ആയിരുന്നു.കൂടാതെ ക്രിക്കറ്റിനെ ജീവവായു പോലെ ശ്വസിക്കുന്ന കുറച്ചു ആളുകളെ സോഷ്യൽ മീഡിയയിലൂടെഎങ്കിലും പരസ്പരം ബന്ധിപ്പിക്കുവാൻകൂടി മത്സരത്തിലൂടെ സാധിച്ചു.

ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ട ഒരു ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് മിക്കവർക്കും ഒരു വ്യത്യസ്ത അനുഭവംആയിരുന്നു. ഇന്ത്യ, കുവൈറ്റ്, യു എ ഇ, ഖത്തർ, യുണൈറ്റഡ് കിങ്ഡം തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുംപാടം ക്രിക്കറ്റ് മുതൽ ക്ലബ് തലം വരെയുള്ള ടീമുകളും ക്രിക്കറ്റ് പ്രേമികളും മത്സരിക്കാനെത്തി. നാനാഭാഗത്തുനിന്നും വന്ന നൂറോളം പുരുഷ വനിത മത്സരാത്ഥികളിൽ നിന്നും ഒന്നാം സമ്മാനം നേടിയത് റെജി അച്ചൻകുഞ്ഞ്, എം വൈ സി ക്രിക്കറ്റ് ക്ലബ് ആണ്. ജോസഫ് ദേവസ്സ്യ (ആർ എസ് കെ- കുവൈറ്റ് ) രണ്ടാം സമ്മാനം കരസ്ഥമാക്കി.അവസാന നിമിഷം വരെ ജയപരാജയങ്ങൾ മാറിമറഞ്ഞ ആവേശോജ്വലമായമത്സരത്തിനൊടുവിലാണ് വിധിഎഴുതപെട്ടത്.

റെഡ് ആരോസ് ക്രിക്കറ്റ് ടീം മാനേജർ ശ്യാം പ്രസാദും ട്രെഷറർ അനീഷ് സ്‌കറിയയും ചേർന്ന് വിജയികൾക്ക്ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനിച്ചു. റെജി അച്ഛൻകുഞ്ഞിന്റെ അഭാവത്തിൽ സുഹൃത്ത് റിനിൽ ആണ്‌സമ്മാനം ഏറ്റുവാങ്ങിയത്. റെഡ് ആരോസ് ഭാരവാഹികളായ രോഷിത് കെപി, അനൂപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്മാനദാനം ആഘോഷങ്ങളില്ലാതെ ഔദോഗിക ചടങ്ങ് മാത്രമായാണ് നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP