Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് - 19 പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും

കോവിഡ് - 19 പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും

സ്വന്തം ലേഖകൻ

കോവിഡ് - 19 പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ പിന്തുണയോടു കൂടി പ്രവാസികൾക്കായി, അബ്ബാസ്സിയയിൽ വിവിധ ദിവസങ്ങളിലായി നിരവധി പേർക്ക് ഭക്ഷണ കിറ്റുകൾ കുവൈത്തി പൗരനും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. വിവിധ ദിവസങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും, പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി മുന്നോട്ടു വരികയും ചെയ്ത ഖാലിദ് അൽ മുതൈറിയുടെ നേതൃത്വത്തിലുള്ള കുവൈറ്റി സന്നദ്ധ പ്രവർത്തകരുടെ സംഘത്തിനും, എല്ലാ സർക്കാർ അധികാരികൾക്കും ഇൻഡോ അറബ് കോൺഫഡഷേൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസും, കൺവീനർ ഷൈനി ഫ്രാങ്കും, ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരിയും പ്രത്യേകം നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP