Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രഫ.കെ എ സിദ്ദീഖ് ഹസ്സൻ നിര്യാണത്തിൽ എം. ഇ. എസ്സ്. കുവൈറ്റ് യൂണിറ്റ് അനുശോചിച്ചു

പ്രഫ.കെ എ സിദ്ദീഖ് ഹസ്സൻ നിര്യാണത്തിൽ എം. ഇ. എസ്സ്. കുവൈറ്റ് യൂണിറ്റ് അനുശോചിച്ചു

സ്വന്തം ലേഖകൻ

മാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ എം. ഇ. എസ്. കുവൈറ്റ് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിച്ച അദ്ദേഹം,എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു മഹൽ വ്യക്തിത്യത്തിനു ഉടമയായിരുന്നു.

രാജ്യത്തെ മുസ്ലിം പിന്നോക്ക- ന്യൂനപക്ഷ വിഭാഗങ്ങൾക്കും വേണ്ടി ശബ്ദിച്ച ശക്തനായ പോരാളികൂടിയായിരുന്നു. സിദ്ദിഖ് ഹസ്സൻ സാഹിബ് നേത്രത്വം കൊടുത്ത വിഷൻ 2025 കേരളത്തിന് പുറത്തു താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ പുരോഗതികൾ എടുത്തു പറയേണ്ടതാണ്.അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം സമുദായത്തിൽ നികത്താൻ പറ്റാത്ത ഒരു നഷ്ടം തന്നെയാണ്.അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഹപ്രവർത്തകരുടേയും ദുഃഖത്തിൽ എം ഇ എസ് കുവൈറ്റ് യൂണിറ്റും പങ്കുചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP