Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി

ജലീബ് : മാവേലിക്കര അസോസിയേഷൻ കുവൈറ്റ് മുൻ പ്രസിഡന്റും മുതിർന്ന അംഗവുമായ ഫിലിപ്പ് സി വി തോമസിന് യാത്രയയപ്പു നൽകി . ഇരുപത്തിയാറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫിലിപ്പ് സംഘടനക്ക് നൽകിയ സംഭാവനകൾ രക്ഷാധികാരികളായ സണ്ണി പത്തിചിറയും, ബിനോയ് ചന്ദ്രനും അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ജി എസ് പിള്ളൈ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി ആശംസകൾ അർപ്പിച്ചു.

തുടർന്നു സംഘടനയുടെ മൊമെന്റോ രക്ഷാധികാരികളായ സണ്ണി പത്തിചിറയും , ബിനോയ് ചന്ദ്രനും ചേർന്ന് നൽകി. സംഘടനയെയും സംഘടന നൽകിയ ഒരു പറ്റം നല്ല സുഹൃത്തുക്കളെയും ജീവന് തുല്യം സ്‌നേഹിക്കുന്നതായി വികാരഭരിതനായി മറുപടി പ്രസംഗത്തിൽ ഫിലിപ്പ് തോമസ് പറഞ്ഞു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല ,മാത്യു കരൂർ, ജോമോൻ ജോൺ ,ടിജി മാത്യു ,രവീന്ദ്രനാഥ് ,ശശി ചെല്ലപ്പൻ,ഗിരീഷ്,സുബാഷ്,രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP