Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്- മൈസൂർ യാത്രാനിരോധനത്തിനെതിരെ നടക്കുന്ന സമരത്തിനു കുവൈത്ത് വയനാട് അസ്സോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു

വയനാട്- മൈസൂർ യാത്രാനിരോധനത്തിനെതിരെ നടക്കുന്ന സമരത്തിനു കുവൈത്ത് വയനാട് അസ്സോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

യനാടിന്റെ സാമ്പത്തിക വളർച്ചയെയും വരുമാനമാർഗ്ഗങ്ങളെയും അവശ്യവിഭവ ഗതാഗതത്തെയും ടൂറിസം സാധ്യതകളെയും പ്രതികൂലമായ് ബാധിക്കുന്ന മൈസൂർ- വയനാട് റോഡിലെ യാത്രാനിരോധനവും അശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായ് എടുത്ത തീരുമാനങ്ങളും പിൻവലിച്ച് വയനാടിന്റെ നിലനിൽപ്പിനു പ്രതികൂലമാകുന്ന നടപടികൾ നിർത്തി വെക്കണം എന്ന് കുവൈത്ത് വയനാട് അസോസിയേഷൻ ആവശ്യപ്പെട്ടു.

മറ്റേതൊരു ജില്ലയേകാളും പ്രകൃതിയേയും പ്രകൃതിവിഭവങ്ങളെയും വന്യജീവികളെയും കാത്ത് സൂക്ഷിക്കുവാനും നിലനിർത്താനും വയനാടൻ ജനതക്ക് സ്വയമേ ഉത്തരവാദിത്വം ഉണ്ട്. ഈ യാത്രാ നിയന്ത്രണം ബാധിക്കുന്നത് അതിർത്തി ജില്ലയായ വയനാടിനെ മാത്രമല്ല, കേരളത്തിന്റെ തന്നെ ടൂറിസം, കാർഷിക ഇതര വിഭവഗതാഗതത്തെ തന്നെയാണു. സാങ്കേതികമായ വികസന പ്രക്രിയകളിലൂടെ യാത്രാനിയന്ത്രണം വഴി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായ് പരിഹാരം കണ്ടെത്തണമെന്നും, പ്രവാസികൾ അടക്കം മുതൽ മുടക്കി നിലനിൽക്കുന്ന ഒരു നാടിന്റെ നിലനിൽപും വികസനവും മുറടിക്കുന്ന തരം നിലപാടുകൾ എടുക്കുന്നത് വയനാടിനും സമീപ ജില്ലകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടികും എന്നും കെ. ഡബ്യു. എ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

വിവിധ ലോക രാജ്യങ്ങളിലും ഇന്ത്യക്കകത്തും സമാനമായ സാഹചര്യങ്ങൾ ഉള്ള മേഖലകളിൽ ഇല്ലാത്ത നിയന്ത്രണം മറ്റേതോ ഗൂഢമായ സ്വാർത്ഥതയ്ക്ക് പാത്രമാണോ എന്ന് സംശയിക്കുന്ന വിധമാണു കാര്യങ്ങൾ എന്ന് സെക്രെട്ടറി ജസ്റ്റിൻ ജോസ് ആശങ്ക രേഖപെടുത്തി. സമരത്തിന്റെ ആവശ്യകത മുന്നിൽ കണ്ട് , വിദേശരാജ്യങ്ങളിലേ വയനാടൻ കൂട്ടായ്മകളുമായ് സഹകരിച്ച് പിന്തുണനൽകും എന്നും ജസ്റ്റിൻ അറിയ്ചു.

ടൂറിസം വരുമാനവും കൂടെ കണക്കിലെടുത്ത് ബധൽ സംവിധാനങ്ങൾ ആയ ഗ്ലാസ് ടണൽ, എലിവേറ്റഡ് റോഡ് സംവിധാനങ്ങൾ, അണ്ടർ ഗ്രൗണ്ട് മെട്രോ ലൈൻ, മോണോ റെയിൽ, ശബ്ദരഹിത ഇലക്ട്രിക് വാഹനങ്ങൾ അതുമല്ലെങ്കിൽ ബധൽ റോഡൂകൾ എന്നിവയുടെ സാധ്യതകൾ നിലനിൽകുന്നുണ്ട് എന്നും അടചു പൂട്ടുക എന്ന എളുപ്പ വഴിക്ക് പകരമായ് ഇത്തരം സംവിധാനങ്ങളുടെ സാധ്യതകൾ പഠിക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കണമെന്ന് കെ. ഡബ്യു.എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനും ആയ ശ്രീ ബാബുജി ബത്തേരി അറിയിച്ചു.

അവധിയിൽ ഉള്ളവരും പ്രവാസം നിർത്തി നാട്ടിൽ ഉള്ളവരും ആയ വയനാടൻ പ്രവാസികൾ സമരമുഖത്ത് തങ്കളുടെ സാന്നിധ്യം രേഖപ്പെടുത്താൻ സംഘടനാഭാരവാഹികൾ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP