Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി

കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് സമാജത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ജനറൽ സെക്രട്ടറി അലക്‌സ് മാത്യു വിശദമായി അവതരിപ്പിക്കുകയും ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഓരോന്നിലും സജീവമായി ഇടപെടുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യൻ സ്ഥാന പതിയെ സമാജത്തിന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു.

കൊല്ലം ജില്ലാ പ്രവാസി സമാജത്തെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി അലക്‌സ് മാത്യു, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പേട്ട, ജോയ് ജോൺ തുരുത്തിക്കര, വനിതാ വേദി കൺവീനർ റീനി ബിനോയ്, കമ്മിറ്റി അംഗങ്ങളായ ലാജി ജേക്കബ്, പ്രമിൽ, ജയൻ സദാശിവൻ, റെജി മത്തായി, എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP