Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈറ്റ് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുടുംബസംഗമം അവിസ്മരണീയമായി

കുവൈറ്റ് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുടുംബസംഗമം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോട്പാക്)ന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സഫീന ജനറൽ ട്രേഡിങ് കമ്പനിയുടെ ജനറൽമാനേജർ ശ്രീ.മോഹൻ ജോർജ് നിർവ്വഹിച്ചു. സംഘടന ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തങ്ങളെ പ്രശംസിക്കുകയും,എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രസിഡന്റ് ഡോജിമാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ബിനോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി രതീഷ് കുമ്പളത് സ്വാഗതം പറയുകയും, മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ അനൂപ് സോമൻ, പോഗ്രാം കൺവീനർ ഷൈജു അബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.തുടർന്ന് റോബിൻ ലൂയിസ് നന്ദിയും പ്രകാശിപ്പിച്ചു. കോട്പാക് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സിൽവർസ്റ്റാർ കുവൈറ്റും,കരിമ്പോളി പാട്ട്കൂട്ടവും ചേർന്നവതരിപ്പിച്ച ഗാനമേളയും,നാടൻപാട്ടും ഉണ്ടായിരുന്നു.എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും,ഏരിയ കോർഡിനേറ്റർ മാരും,പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP