Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് മലയാളി സമാജം ഒന്നാം ചാർട്ടേർഡ് വിമാനം കൊച്ചിയിൽ പറന്നിറങ്ങി

കുവൈറ്റ് മലയാളി സമാജം ഒന്നാം ചാർട്ടേർഡ് വിമാനം കൊച്ചിയിൽ പറന്നിറങ്ങി

സ്വന്തം ലേഖകൻ

കുവൈറ്റ്: കേരളത്തിലേക്കുള്ള പ്രവാസികളുമായി ജസീറ എയർവെയ്സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 03.30 ഓടെ 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ആണ് കൊച്ചിയിൽ എത്തിയത്.

കോവിഡ് 19 പ്രതിസന്ധി കാരണം കുവൈറ്റിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മലയാളി സമാജവും (KMS) ഒമേഗ ട്രാവെൽസുയുമായി സഹകരിച്ചാണ് സംഘടനയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണന ലിസ്റ്റ് പ്രകാരം യാത്രക്കുള്ളവരെ തിരഞ്ഞെടുത്തത്.

ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികളായവർ, തുടർപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ, വിസിറ്റ് വിസയിൽ വന്നവർ കൂടാതെ സ്ത്രീകളും, കുട്ടികളുമാണ് ഒന്നാം ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്തത്. യാത്ര ചയ്തവർ കുവൈറ്റ് മലയാളി സമാജം സംഘാടകർക്ക് നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP