Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഐജി എഡ്യൂക്കേഷൻ ബോർഡ് ഇന്റർ മദ്രസ സോക്കർ ഫെസ്റ്റ്: ഇംഗ്ലീഷ് മദ്രസ സാൽമിയ ച്യാമ്പന്മാരായി

കെഐജി എഡ്യൂക്കേഷൻ ബോർഡ് ഇന്റർ മദ്രസ സോക്കർ ഫെസ്റ്റ്: ഇംഗ്ലീഷ് മദ്രസ സാൽമിയ ച്യാമ്പന്മാരായി

കുവൈത്ത് സിറ്റി : കേരള ഇസ്ലാമിക്ക് ഗ്രൂപ്പ് എഡ്യൂക്കേഷൻ ബോർഡ്‌ന് കീഴിലെ മദ്രസകൾ തമ്മിൽ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ, അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ച്യാമ്പന്മാരായി. രണ്ട് ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഏഴു മദ്രസകളും മാറ്റുരച്ചു. ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയയിലെ മർസൂഖ് മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഗോൾ നേടി അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയയിലെ രിഫാണ് സ്വാലിഹ് ടോപ് സ്‌കോറർ ആയപ്പോൾ അബ്ബാസിയ മദ്രസയിലെ തന്നെ അബ്ദുൽ ഹാദി മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ അൽ മദ്‌റസത്തുൽ ഇസ്ലാമിയ സാൽമിയയെ ഒന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ തന്നെ ച്യാമ്പന്മാരായി. ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക്ക് സ്റ്റഡീസ് സാൽമിയ അയ്യൂബ് മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതെ മദ്രസയിലെ താഹ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടോപ് സ്‌കോററും മുനീർ താഹ മികച്ച ഗോൾ കീപ്പറും ആയി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് കെ ഐ ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കെ ഐ ജി എഡ്യൂക്കേഷൻ ബോർഡ് ഡയറക്ർ അബ്ദുൽ റസാഖ് നദുവി, കെ ഐ ജി ഈസ്റ്റ് മേഖല പ്രസിഡണ്ട് റഫീഖ് ബാബു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മുഹമ്മദ് ഹാറൂൺ, ശരീഫ് വള്ളോത്ത്, മുനീർ, മിന്ഹാസ് മുസ്തഫ, അസ്ലം, ടെറിൻ ടോമി എന്നി റഫറിമാർ ആണ് കളി നിയന്ദ്രിച്ചത്. നജീബ് വി എസ്, ഷാഫി പി ടി, റിഷദിന് അമീർ എന്നിവർ മത്സരത്തിനു നേതൃതം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP