Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ഫുട്ബാൾ ഏക്‌സ്പ്പാർട്ട്‌സ് അസോസിയേഷൻ യുണിമണി കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം

കേരള ഫുട്ബാൾ ഏക്‌സ്പ്പാർട്ട്‌സ് അസോസിയേഷൻ യുണിമണി കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ

മിശ്രിഫ് (കുവൈത്ത്): കേരള ഫുട്ബാൾ ഏക്‌സ്പ്പാർട്ട്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എട്ടാമത് യുണിമണി കെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ ടീമുകൾ അണിനിരന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരങ്ങളായ ജാസിം യാഖൂബ് , മുഹമ്മദ് അൽ സായർ, മുഹമ്മദ് ഖലീൽ ,അബ്ദുൽ അസീസ് ഹസൻ, അഡ്‌മിനിസ്ട്രീവ് ആൻഡ് ഫിനാൻസ് ഡെപ്യൂട്ടി ഡയറക്ടറായ അലി മർവി അൽ ഹദിയ,യുണിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത്ത് പിള്ള എന്നീവർ മുഖ്യാതിഥികളായിരുന്നു.വിജയകരമായ ഏഴ് സീസണുകളിലും കിടയറ്റ പ്രകടനനങ്ങളായിരുന്നു പങ്കെടുത്ത മുഴുവൻ ടീമുകളും കാഴ്ചവച്ചത്.

പ്രവാസികളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതോടപ്പം തന്നെ മികച്ച ടീമിനെയും കളിക്കാരെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടയാണ് ഫുട്ബാൾ ലീഗിന് കേഫാക് തുടക്കം കുറിച്ചത്. ലീഗിന്റെ ഭാഗമായി നിരവധി പരിശീലന സംവിധാനങ്ങളും കോച്ചിംഗും കേഫാക് സംഘടിപ്പിക്കാറുണ്ട്.പത്ത് മാസത്തോളം നീണ്ടുനിൽക്കുന്ന സീസൺ എട്ടിൽ കുവൈറ്റിലെ പ്രമുഖരായ 18 ടീമുകളാണ് സോക്കർ ലീഗിലും മാസ്റ്റേഴ്‌സ് ലീഗിലും പന്ത് തട്ടാനിറങ്ങുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മലപ്പുറം ബ്രദേർസ് അട്ടിമറിച്ചു. തുടക്ക മിനിറ്റുകളിൽ തന്നെ മലപ്പുറം ബ്രദേർസ് റൗഫിലൂടെ ലീഡ് നേടി.ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ ഇർഷാദിലൂടെ ലീഡ് ഉയർത്തിയ മലപ്പുറം മിന്നുന്ന ഫോമിലായിരുന്നു.രണ്ട് ഗോൾ വീണതോടെ ഉണർന്ന് കളിച്ചെങ്കിലും സോക്കർ കേരളയുടെ ഗോളിയും പ്രതിരോധ നിറക്കാരെയും കബളിപ്പിച്ച് താരിഖിലൂടെ മൂന്നാം ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ വർഷത്തെ റണ്ണേർസ് അപ്പായ ബോസ്‌കോ ചാമ്പ്യൻസ് എഫ്.സിയും യംഗ് ഷൂട്ടേർസും തമ്മിൽ നടന്ന സോക്കർ ലീഗിലെ രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻസ് എഫ്.സിക്ക് വേണ്ടി മുത്തുവും അബിലും യംഗ് ഷൂട്ടേർസിന് വേണ്ടി സാദിഖും റഷീദും ഗോളുകൾ സ്‌കോർ ചെയ്തു.

കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേരാണ് കളികാണുവാൻ ഗാലറിയിലെത്തിയത്. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 99641069,99708812,55916413 ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP