Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷിക സമ്മേളനം കാസർഗോഡ് ഉൽസവം നവംബർ 15 ന്

കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷിക സമ്മേളനം കാസർഗോഡ് ഉൽസവം നവംബർ 15 ന്

സ്വന്തം ലേഖകൻ

കുവൈത്തിലെ കാസർഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷിക സമ്മേളനം നവംബർ 15 രാവിലെ ഒമ്പത് മണി മുതൽ ഇേെന്റഗ്രറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുകയാണ്.ജാതി മത ഭേദമന്യേ കുവൈത്തിലുള്ള കാസർഗോഡ് ജില്ലാക്കാരുടെ കൂട്ടായ്മയാണ് കസർഗോഡ് അസോസിയേഷൻ . ജില്ലയിലെ സാമുഹിക സാംസകാരിക പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നോടപ്പം അവർക്ക് ആവശ്യമുള്ള ജീവകാരുണ്യ രംഗത്തുള്ള സഹായം നൽകുകയെന്നുള്ളതാണ് ജില്ലാ അസോസിയേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് അസോസിയേഷൻ നേതൃത്വം നല്കിയിട്ടുണ്ട് . കാസർഗോഡ് കേന്ദ്രമാക്കിയുള്ള പാലിയേറ്റീവ് കെയർ സംവിധാനത്തിന് രൂപം നൽകുകയെന്നതാണ് ഈ വർഷത്തെ പരിപാടിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.ഇ.എ വാർഷിക ആഘോഷത്തിൽ കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കും.

പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ്, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസർഗോഡിന്റെ ഇശൽ ഗായകൻ ഇസ്മയീൽ തളങ്കര, കാസർഗോഡ് ഭാഷ ഉച്ചാരണത്തിൽ വെറലായി മാറിയ ദുബൈയിലെ റേഡിയോ ജോക്കി രശ്മി നായർ തുടങ്ങിയവരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. അതോടപ്പം ഇന്ത്യൻ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും.

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ നിരവധി ക്യാമ്പുകളിൽ 3 ലക്ഷം രൂപയുടെ സഹായങ്ങളാണ് നൽകിയത് . കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വയനാട് ,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ സഹായങ്ങൾ ചെയ്യുവാൻ സാധിച്ചിട്ടുണ്ട് . കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചും സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തിട്ടുണ്ട് . കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ 50 ഷെൽഫുകൾ നൽകി. കാസർഗോഡ് ഗവർമേന്റ് ആശുപത്രിയിൽ കുട്ടികളുടെ ശ്വാസോച്ഛാസ സംബന്ധമായ അസുഖത്തിന് ആവശ്യമായ യന്ത്രോപകരണങ്ങൾ നൽകി സഹായിച്ചു.

അതോടപ്പം അഞ്ച് സ്‌കൂളുകൾക്ക് മൂന്ന് ലക്ഷം രൂപയുടെ സഹായധനം നൽകി.. മലയോര മേഖലയിലെ നിർധരായ 100 കുടുംബങ്ങൾക്ക് ഒരു വർഷം റേഷൻ വിതരണം ചെയ്തു. എൻഡോസൽഫാൻ ദുരിതബാധിതർക്ക് ചികൽ സാ സഹായം അനുവദിച്ചു.ഓരോ ആഘോഷങ്ങൾ നടത്തുമ്പോയും അതിന് മുന്നാടിയായി നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കാസർഗോഡ് അസോസിയേഷൻ നടത്തി വരാരുണ്ട്. പ്രഖ്യാപിച്ച പദ്ധതികൾ ഒരോന്നും സമയബന്ധിതമായി മുൻകാല പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്.

കുവൈത്തിലെ അംഗങ്ങൾക്കായി പലിശരഹിത ലോൺ സൗകര്യം ലഭ്യമാണ് .അത് പോലെ അംഗങ്ങളുടെ കുടുംബാങ്ങളെ സഹായിക്കുവാൻ ഫാമിലി വെൽഫയർ സ്‌കീം പദ്ധതിയും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് വിദ്യഭ്യാസ സ്‌കോളർഷിപ്പും നല്കുന്നുണ്ട് . അംഗങ്ങളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി കലാപരിപാടികളും ഉല്ലാസ യാത്രകളും ഒത്തുചേരലുകളും നടത്തി വരന്നു.അർഹതപ്പെട്ട അംഗങ്ങൾക്ക് ചികൽസ സഹായവും സമ്പത്തിക സഹായവും നിയമ സഹായവും സംഘത്തിണ്ടെ നേതൃത്വത്തിൽ നൽകി വരുന്നു.

കാസർഗോഡ് അസോസിയേഷൻ നൽകുന്ന നാലാമത് കമ്യൂണിറ്റി അവാർഡ് കാസർഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ദുബൈയിലെ വ്യവസായിയുമായ യഹ്യ തളങ്കരക്ക് സമ്മാനിക്കും. ജീവകാരുണ്യ രംഗത്തെ സജീവമായ കാസർഗോഡ് ജില്ലക്കാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പി.എം.ഇബ്രാഹിം ഹാജി , ലത്തീഫ് ഉപ്പള, അബൂബക്കർ കുറ്റിക്കോൽ എന്നീവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്.

പതിഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ നാലാമത് കമ്മ്യൂണിറ്റി അവാർഡിന് കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ യഹിയ തളങ്കരക്കു സമ്മാനിക്കുമെന്ന് കെ ഇ എ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാസർഗോഡ് തളങ്കര പടിഞ്ഞാർ മുസ്ലിയാരകം വീട്ടിൽ അബ്ദുല്ല ഇബ്രാഹിമിന്റെയും മാതാവ് ആസിയ യുടെയും മകനായി ജനിച്ച യഹിയതളങ്കര, തളങ്കര എൽ പി സ്‌കൂളിലും ,ഗവൺമെന്റ് മുസ്ലിം ഹൈസ്‌കൂളിലും തുടർന്ന് ഗവൺമെന്റ് കോളേജിലും പഠനം പൂർത്തിയാക്കി .തളങ്കരയുടെ തനതായ മാപ്പിളപ്പാട്ടിൽ ആകൃഷ്ടനായ അദ്ദേഹം കാസർഗോഡ്ന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുകയാണ്.

ഇന്ത്യയിലും ,യുഎഇയിലും ,സൗദി അറേബ്യയിലും പടർന്നുപന്തലിച്ച വെൽഫിറ്റ് ഗ്രൂപ്പിന്റെ ചെയർമാൻ ആയും പ്രവർത്തിക്കുന്ന അദ്ദേഹം ദുബായിലെ ടി ഉബൈദ്ഫൗണ്ടേഷൻ ചെയർമാനായും യുഎഇ കെ.എം.സി.സിയുടെ വൈസ് ചെയർമാനായും ,മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡണ്ടായും ,ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഗവൺമെന്റ് മുസ്ലിംഹൈസ്‌കൂൾ പ്രസിഡണ്ടായും ,പുലിക്കോട്ടിൽ ഹൈദർ സ്മാരക കേന്ദ്രം ട്രസ്റ്റി മെമ്പറായി കാസർഗോഡ്ന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യം ആകുവാൻ സമയം കണ്ടെത്തുന്ന ഒരു വ്യക്തി കൂടിയാണ് യഹ്യ തളങ്കര .തന്റെ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിൽ കേരള സഹൃദയ അവാർഡ് തിരുവനന്തപുരം ,മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷൻ അവാർഡ് കോഴിക്കോട് ,ഇശൽ മാല മാപ്പിളകലാ അക്കാദമിയുടെ ടി ഉബൈദ് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിഎത്തുകയുണ്ടായി.

സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളും സഹജീവി സ്‌നേഹത്തോടെയുള്ള ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും മുൻനിറുത്തി , നാലാമത് കെ ഇ എ കമ്മ്യൂണിറ്റി അവാർഡ് യഹ്യ തളങ്കരയ്ക്ക് നൽകുവാൻ തീരുമാനിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP