Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവേശമായി കാസർഗോഡ് ജില്ലാ അസോസിയേഷൻ കുടുംബ സംഗമം

ആവേശമായി കാസർഗോഡ് ജില്ലാ അസോസിയേഷൻ കുടുംബ സംഗമം

സ്വന്തം ലേഖകൻ

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ വഫ്ര റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ആവേശകരമായി മാറി. ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവങ്ങൾ പങ്കുവെച്ചും, പ്രകൃതി രമണീയമായി അണിഞ്ഞൊരുങ്ങിയ റിസോർട്ടിൽ സംഗമിച്ച കുടുംബങ്ങളും കുഞ്ഞുങ്ങളും നാട്ടിലെ ഉത്സവപ്രതീയിൽ ഒരുമിച്ചു കൂടി.

കുട്ടികൾ ആടിപ്പാടി രസിച്ചപോൾ കളിതമാശകളും നാടൻ ഭക്ഷണ മേളയും സൗഹൃദ മത്സരങ്ങളുമായി സ്ത്രീകളും മുതിർന്നവരും ഒരുപോലെ ആഘോഷിച്ച ഒരു സംഗമം ആയിരുന്നു കെ ഇ എ കുടുംബ സംഗമം. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ആരംഭിച്ച സംഗമം. ഒരു രാത്രിയും വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാനിച്ചത്. സംഗമത്തിന്റെ ഉത്ഘാടന ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ റഫീഖ് ഒളവറ സ്വാഗതം പറയുകയും ജനറൽ സെക്രട്ടറി സലാം കളനാട്അദ്യക്ഷത വഹിക്കുകയും ചെയ്തു. പ്രസിഡണ്ട് സത്താർ കുന്നിൽ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് ജില്ലക്കാരായ വർക്കിങ് പ്രസിഡണ്ട് ഹമീദ് മധൂർ കോഡിനേറ്റർ അഷറഫ് തൃക്കരിപ്പൂർ , ട്രഷർ രാമകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ . ഇബ്രാഹിം കുന്നിൽ , അലി മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കും വിവിധ തരം മത്സരങ്ങളൂ അരങ്ങേറി. പുരുഷന്മാർക്കും, സ്ത്രീകൾക്കുമായി നടത്തിയ വടം വലി മത്സരം വാശിയേറിയതായി.

ബിജു തിക്കോടി, സാലി എന്നിവർ നയിച്ച ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി. കോൽക്കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയും അരങ്ങേറി, സംഗമത്തിന്റെ ഉത്ഘാടന ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ റഫീഖ് ഒളവറ സ്വാഗതം പറയുകയും ജനറൽ സെക്രട്ടറി സലാം കളനാട്അദ്യക്ഷത വഹിക്കുകയും ചെയ്തു. പ്രസിഡണ്ട് സത്താർ കുന്നിൽ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വർക്കിങ് പ്രസിഡണ്ട് ഹമീദ് മധൂർ കോഡിനേറ്റർ അഷറഫ് തൃക്കരിപ്പൂർ , ട്രഷർ രാമകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ . ഇബ്രാഹിം കുന്നിൽ , അലി മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. പിക്‌നിക് കമ്മിറ്റി അംഗങ്ങളായ കബീർ മഞ്ഞംപാറ, ഹസ്സൻ ബല്ല, ധനഞ്ജയൻ, സമദ് കൊട്ടോടി, അസ്ഹർ കുമ്പള , കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP