Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് കലോത്സവം സംഘടിപ്പിച്ചു

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് കലോത്സവം സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ അംഗങ്ങളുടെയും, അവരുടെകുട്ടികളുടെയും കലാ-സാഹിത്യപരമായ കഴിവുകളെ വാർത്തെടുക്കുവാൻ രണ്ടു ഘട്ടങ്ങളിലായി ഒരുക്കിയ 'കലോത്സവം 2018' കഴിഞ്ഞ വെള്ളിയാഴ്ച 11 ന് പര്യവസാനിച്ചു. കലോത്സവത്തിന്റെ ഒന്നാം ഘട്ടമായ സാഹിത്യ രചന മത്സരങ്ങൾ ഏപ്രിൽ 20 ന് അബ്ബാസിയ സക്‌സസ് ലൈൻ അക്കാദമിയിൽ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ ഉൽഘാടന കർമ്മം നിർവഹിച്ച് തുടക്കം കുറിച്ചു. അസോസിയേഷന്റെ അംഗങ്ങളും കുട്ടികളുമായി മുന്നൂറോളം പേർ പങ്കെടുത്തു.

കലോത്സവത്തിന്റെ രണ്ടാം ഘട്ടമായ കലാ മത്സരങ്ങൾ വെള്ളിയാഴ്ച മെയ് 11 ന് ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ 5 വേദികളിൽ പ്രഗത്ഭരായ വിധികർത്താക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ മത്സരങ്ങൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. അന്നേ ദിവസം വൈകീട്ട് 4 മണിക്ക് കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായിരുന്ന അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് പി അയ്യർ ഭദ്രദീപം കൊളുത്തി ഉൽഘാടന കർമ്മം നിർവഹിച്ചു.

ആർട്‌സ് കൺവീനർ ബിജു കോരാത്തു സ്വാഗതവും, പ്രസിഡന്റ് ബിജു കടവി അധ്യക്ഷതയും, ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, വനിതാവേദി കോഓർഡിനേറ്റർ ഷൈനി ഫ്രാങ്ക്, അൽ-മുല്ല എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുഫേസ അബ്ബാസ്, കളിക്കളം കോഓർഡിനേറ്റർ മാസ്റ്റർ ജോയൽ ജോസഫ് എന്നിവർ ആശംസാപ്രസംഗവും നടത്തി. സ്പോർട്സ് കൺവീനർ ജോസഫ് കനകൻ നന്ദിപറഞ്ഞു.

ഈ വർഷത്തെ കലോത്സവത്തിൽ കലാപ്രതിഭ/കലാതിലകം, കലാകിരീടം എന്നീ രണ്ടു പുതുമകൾ ഉണ്ടായിരുന്നു. അസോസിയേഷന്റെ ഏഴ് ഏരിയകളിൽ നിന്നും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ഏരിയക്ക് കലാകിരീടം എന്നതിന്റെ അടിസ്ഥാനത്തിൽ ഫഹാഹീൽ ഏരിയക്കാണ് ഈ വർഷത്തെ കലാകിരീടം.

കലാതിലകം/കലാപ്രതിഭ വിജയികൾ, സീനിയർ വിഭാഗം കലാതിലകമായി കുമാരി അഞ്ജന രവിപ്രസാദ്, കലാപ്രതിഭ മാസ്റ്റർ നിഹാസ് മുഹമ്മദ്, ജൂനിയർ വിഭാഗം കലാതിലകം കുമാരി ഐഷാ ഫാത്തിമ, സബ്ജൂനിയർ വിഭാഗം കലാപ്രതിഭ ആഡ്‌ലിൻ ചെറിയാൻ, കലാതിലകം എസ്ഥേർ ദിൻജെൻ എന്നിവരെ തിരഞ്ഞെടുത്തു. മത്സരത്തിൽ വിജയിച്ച എല്ലാവർക്കും അന്നേ ദിവസംതന്നെ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി. കുവൈറ്റിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക നായകന്മാരുടെ സാന്നിദ്ധ്യം അന്നേ ദിവസം ശ്രദ്ധേയമായി. വിവിധ ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP