Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്‌കോൺ 2018 സംഘാടക സമിതി രൂപീകരിച്ചു; പി.എൻ അബ്ദു ലത്തീഫ് മദനി ചെയർമാൻ, സുനാഷ് ശുക്കൂർ കൺവീനർ

ഇസ്‌കോൺ 2018 സംഘാടക സമിതി രൂപീകരിച്ചു; പി.എൻ അബ്ദു ലത്തീഫ് മദനി ചെയർമാൻ, സുനാഷ് ശുക്കൂർ കൺവീനർ

കുവൈത്ത്: കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 28, 29 തിയതികളിൽ നടക്കുന്ന ഏഴാമത് ഇസലാമിക് സ്റ്റുഡൻസ് കോൺഫ്രൻസ് ( ഇസ്‌കോൺ 2018) ന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇസ്ലാഹീ സെന്റർ പ്രസിഡണ്ട് പി.എൻ അബ്ദു ലത്തീഫ് മദനി ചെയർമാനും വൈസ് ചെയർമാൻ അബ്ദുൽ ജലീൽ മലപ്പുറം, ജനറൽ കൺവീനറായി സുനാഷ് ശുക്കൂർ, ജോയന്റ് കൺവീനറായി മെഹബൂബ് കാപ്പാടിനെയും തിരെഞ്ഞെടുത്തു.

29 ന് കുവൈത്ത് മസ്ജിദ് അൽ കബീർ അംഗണത്തിൽ നടക്കുന്ന ശില്പ ശാലയിൽ കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വേദികളിലാണ് നടക്കുന്നത്. കോൺഫ്രൻസിൽ കേരളത്തിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞനും ഫറൂക്ക് കോളേജ് പ്രൊഫസറുമായ ഡോ: ജൗഹർ മുനവ്വർ , വിസ്ഡം സ്റ്റുഡൻസ് വിങ് കരിയർ വിദഗ്ദനായ എഞ്ചിനിയർ മുഹമ്മദ് അജ്മൽ (ഐ.ഐ.ടി ബാഗ്ലൂർ), പ്രമുഖ പണ്ഡിതൻ ഹാഫിള് സിറാജുൽ ഇസ് ലാം ബാലുശ്ശേരി (യു.എ.ഇ) , എന്നിവർക്ക പുറമെ കുവൈത്തിലെ അറിയപ്പെടുന്ന പണ്ഡിതരും വിദ്യാഭാസ വിദഗ്ദരും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കും.

പരിപാടിയുടെ സുഗമമായ ക്രമീകരണങ്ങൾക് താഴെ പ്രകാരം വിവധ വകുപ്പുകൾ പ്രവർത്തിച്ചു വരുന്നു. പൊതുസമ്മേളനം സി.പി അബ്ദുൽ അസീസ് (ചെയർമാൻ), എൻ.കെ അബ്ദു സലാം (കൺവീനർ), ഇസ് കോൺ 2018 മുഹമ്മദ് അസ്ലം കാപ്പാട് (ചെയർമാൻ) , സമീർ മദനി കൊച്ചി (കൺവീനർ), പ്രി- & പോസ്റ്റ ഇസ് കോൺ അ നി ലാൽ ആസാദ് (ചെയർമാൻ) സാജു ചം മനാട് (കൺവീനർ), പബ്ലിസിറ്റി & ന്യൂസ് അഷ്‌റഫ് മദനി എകരൂൽ (ചെയർമാൻ) സാജു പൊന്നാനി (കൺവീനർ) ഫുഡ് & റഫ്രഷ് മെന്റ് ഹാഫിള് മുഹമ്മദ് അസ്ലം (ചെയർമാൻ) ഷഫീഖ് ആലി കുട്ടി (കൺവീനർ) , റിസപ്ഷൻ & വളണ്ടിയർ ഷബീർ നന്തി ( ചെയർമാൻ) മുഹമ്മദ് ഷുഐബ് (കൺവീനർ), റജിസ്‌ട്രേഷൻ & റിക്കോർഡ് ജലാൽ മൂസ (ചെയർമാൻ) അബൂബക്കർ കോയ (കൺവീനർ) , വെന്യു & സ്റ്റേജ് ഹാറൂൺ കാട്ടൂർ (ചെയർമാൻ) അബ്ദുസലാം പെരിങ്ങാടി (കൺവീനർ) , റികോർഡിങ് & ബ്രോഡ്കാസ്റ്റിoഗ് ഇംതിയാസ് മാഹി (ചെയർമാൻ) ബഷീർ മാംഗ്ലൂർ (കൺവീനർ) , ലൈറ്റ് & സൗണ്ട് മുജീബ് കണ്ണൂർ (ചെയർമാൻ ) ബാവ മംഗഫ് (കൺവീനർ) സൊവനീർ കെ.സി നജീബ് ( ചെയർമാൻ) അബ്ദുൽ അസീസ് നരകോട്ട് (കൺവീനർ) ഫിനാൻസ് & സ്‌പോൺസറിങ് അബദുൽ ലത്തീഫ് കെ.സി ( ചെയർമാൻ) എഞ്ചിനിയർ മുജീബുറഹ്മാൻ (കൺവീനർ) , ട്രാൻസ്‌പോർട്ടേഷൻ നൗഷാദ് മൂവാറ്റുപുഴ (ചെയർമാൻ) ജാഫർ കൊടുങ്ങല്ലൂർ (കൺവീനർ) , മെഡിക്കൽ & ഫസ്റ്റ് എയിഡ് അബ്ദുള്ള കാഞ്ഞങ്ങാട (ചെയർമാൻ) ഡോ. യാസിർ, ഡോ: മുഹമ്മദലി (കൺവീനർ) തെരെഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP