Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കുവൈത്ത് അമീർ ശൈഖ് സബാഹ് അഹ്മദ് അൽസ്സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കുവൈത്ത്: രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടിട്ടുള്ളത്. അറബ് മുസ്ലിം രാജ്യങ്ങൾക്കിടയിലെ പ്രശ്‌ന പരിഹാരത്തിനായി വ്യക്തി തലത്തിലും നയതന്ത്ര തലത്തിലും അദ്ദേഹം നടത്തികൊണ്ടിരുന്ന ഇടപെടലുകൾ ഏറെ ആശ്വാസകരമായിരുന്നു. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർവ്വഹിച്ചു വന്നിരുന്ന ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ ഒട്ടേറെ ദുർബല വിഭാഗങ്ങൾക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളത്. മാനവികതയുടെ അമ്പാസഡറായി യു എൻ നൽകിയ ആദരവ് അദ്ദേഹത്തിനും രാജ്യത്തിനും അർഹിക്കുന്ന അംഗീകാരമായിരുന്നു എന്നു ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ ഐ സി) അനുസ്മരിച്ചു.

പ്രവാസി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച അദ്ദേഹത്തിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, രാജ്യത്തിന്റെയും ജനതയുടെയും ദുഃഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേരുന്നയും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP