Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലിംഗ സമത്വം; പുരോഗമന രാഷ്ട്രീയക്കാരുടെ അരാജക വാദം തിരിച്ചറിയുക: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

ലിംഗ സമത്വം; പുരോഗമന രാഷ്ട്രീയക്കാരുടെ അരാജക വാദം തിരിച്ചറിയുക: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

കുവൈത്ത് : കോഴിക്കോട് ഫാറൂഖ് കോളേജ് കാമ്പസിലെ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പ്രേരിതവും അപലപനീയവുമാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 70 വർഷത്തെ അക്കാധമിക പാരമ്പര്യമുള്ള ഒരുയർന്ന സ്ഥാപനം അക്കാധമിക പ്രാധാന്യമില്ലാത്ത ഒരു വിഷയത്തിന്മേൽ അപകീർത്തിപ്പെടുത്തപ്പെടുന്നതിൽ ദുരുദ്ദേശ്യങ്ങളുണ്ട്.

\ക്ലാസ് റൂം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഒരദ്ധ്യാപകന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും വിദ്യാർത്ഥികൾ നടത്തിയ മാദ്ധ്യമ ഇടപെടലുകളും അത് ആഘോഷമാക്കാൻ മീഡിയകൾ കാണിക്കുന്ന അത്യുൽസാഹങ്ങളും മലയെ എലി പ്രസവിച്ചതിന് തുല്ല്യമായിപ്പോയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. പ്രമുഖ പണ്ഡിതനും മുസ്‌ലീം നവോത്ഥാന നായകരിൽ പ്രധാനിയുമായ അബു സ്വബാഹ് മൗലവിയുടെ സ്വപ്നമാണ് ഫാറൂഖ് കോളേജ്. ആത്മീയ ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച് കൊണ്ടുള്ള കലാലയ പശ്ചാതലമെന്ന മൗലവിയുടെ ആഗ്രഹ പൂർത്തീകരണമാണ് ഫാറൂഖാബാദിലെ കലാലയങ്ങൾ.

വിദ്യാഭ്യാസത്തിലൂടെ കരുത്ത് നേടി പൊതു സമൂഹത്തിന്റെ മുഖ്യധാരയിൽ സമുദായത്തെ സജീവമാക്കാൻ പടുത്തുയർത്തിയ സ്ഥാനപനത്തിന്റെ സ്ഥാപിത മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ലിംഗ സമത്വം എന്താണെന്ന് പോലും നിർവ്വചിക്കപ്പെടാത്ത ഒരു പൊതു സമൂഹത്തിൽ അക്കാധമിക ബുദ്ധി ജീവികൾ പുരോഗമനത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന എല്ലാ സാംസ്‌കാരിക ജീർണതയേയും ഇരു കൈയും നീട്ടി സ്വീകരിക്കാത്തതിന്റെ പേരിൽ ഒരു സ്ഥാപനത്തേയും അത് പ്രതിനിധാനം ചെയ്യുന്ന മത സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും ചോദ്യം ചെയ്യാൻ ഇടതു വലതു രാഷ്ട്രീയത്തിലെ യുവ മിഥുനങ്ങൾ കാണിച്ച ആവേശം അറുപ്പുളവാക്കുന്നതാണ്. പടിഞ്ഞാറിന്റെ നാഗരിക ഭാവങ്ങളെ പുരോഗമനം എന്ന പേരിൽ മുദ്രകുത്തി പ്രചാരണം നടത്തുന്ന അരാജക വാദികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ജോലി സ്ഥലത്ത് നാലിൽ ഒരു സ്ത്രീ അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ പോലും പീഡനത്തിനിരയാകുന്നു എന്ന വാർത്ത പ്രമുഖ ചാനലായ എ.ബി.സി ന്യൂസാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് പുറത്ത് വിട്ടത്. ലൈംഗിക വിദ്യാഭ്യാസത്തിലും മിക്‌സഡ് വിദ്യാഭ്യാസത്തിലും ഏറെ മുന്നേറിയുട്ടുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഓരോ മിനുറ്റിലും ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് വിധേയമാകുന്നു എന്ന സ്ഥിതി വിവരകണക്കുകൾ ഇന്റർനെറ്റ് പോലെയുള്ള നവ മാദ്ധ്യമങ്ങളിൽ ലഭ്യമായിട്ടും പുരോഗമന വേശ്യാ വൃത്തിക്കായി രംഗത്തിറങ്ങിയ അഭിനവ നാഗരികരും അനാവശ്യ ചർച്ചകൾക്ക് സമയം നീക്കിവെക്കുന്ന വിപ്ലവ മാദ്ധ്യമ പ്രവർത്തകരും യാഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

സെക്രട്ടറിയേറ്റ് യോഗത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ചെയർമാൻ എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി,  ട്രഷറർ മുഹമ്മദ് ബേബി, അബൂബക്കർ സിദ്ധീഖ് മദനി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, യൂനുസ് സലീം, നജീബ് സ്വലാഹി,  ഫിറോസ് ചുങ്കത്തറ, ടി.എം. അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, ഹാരിസ് മങ്കട എന്നിവർ സംസാരിച്ചു.
.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP