Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കത്വവ, ഉന്നാവ സംഭവങ്ങളിൽ ഐ .എം ..സി കുവൈറ്റ് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി: കത്വവ, ഉന്നാവ സംഭവങ്ങളിൽ ഐ .എം ..സി കുവൈറ്റ് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേരുന്നെതെന്നുന്നും കത്വവ, ഉന്നാവ സംഭവങ്ങളിലെ ഇരകൾക്ക് നീതി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .വെറും 8 വയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫയെന്ന കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ് .പാവനമായ ക്ഷേത്രത്തെ തന്നെ പീഡന സ്ഥലമായി തിരഞ്ഞെടുത്തതും പ്രതികളെ സംരക്ഷിക്കാൻ ദേശീയ പതാകയുമേന്തി ആസൂത്രിതമായി നടന്ന ശ്രമവും ഞെട്ടിക്കുന്നതാണ് .

ഉന്നാവയിൽ ബലാൽസംഗത്തിന്ന് ഇരയായ പെൺകുട്ടിക്കും നീതി ലഭ്യമല്ലാത്ത അവസ്ഥ യാണുള്ളത് .പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കേസിൽ കുടുക്കുകയും, അദ്ദേഹം മരണപ്പെടുകയും ചെയ്തു. രാജ്യമെമ്പാടും ഈ സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട് .

നീതിപൂർവവും ,ശക്തവുമായ നടപടികൾ ഉണ്ടാകുകയും , മനുഷ്യ സ്‌നേഹികളും മതേതര സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു ഐ എം സി സി ജി സി സി ചെയർമാൻ .സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു .പ്രസിഡന്റ് ഹമീദ് മധൂർ അദ്ധ്യക്ഷത വഹിച്ചു .അബൂബക്കർ എ .ആർ , നൗഷാദ് വെറ്റിലപ്പള്ളി ,ഉമ്മർ കൂളിയാങ്കൽ , കുഞ്ഞമ്മദ് , B .C അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP