Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

എൻജി. അൻവറിനും ശരീഫ് മണ്ണാർക്കാടിനും ഐ.ഐ.സി യാത്രയയപ്പ് നൽകി

എൻജി. അൻവറിനും ശരീഫ് മണ്ണാർക്കാടിനും ഐ.ഐ.സി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

കുവൈത്ത്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ഇസ് ലാഹി സെന്റർ സജ്ജീവ പ്രവർത്തകരായ എൻജി. അൻവർ സാദത്തിനും മുഹമ്മദ് ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പ് നൽകി. നീണ്ട 14 വർഷം കുവൈത്തിലുള്ള എൻജി. അൻവർ സാദത്ത് ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, ജോ. സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങി വിവിധങ്ങളായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദാറുൽ ഹൻദസ്സ കന്പനിയിൽ മെറ്റീരിയൽ എൻജിയറായിരുന്നു അൻവർ.

5 വർഷത്തെ പ്രവാസിയായ ശരീഫ് മണ്ണാർക്കാട് കേന്ദ്ര ദഅ് വ, ഖുർആൻ ലേണിങ് സ്‌കൂൾ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുപിക് കന്പനിയിലെ ഇ.ഡി.സി കോർഡിനേറ്ററായിരുന്നു ശരീഫ്.

ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി എൻജി. ഉമ്മർ കുട്ടി എന്നിവർ അൻവറിനും ശരീഫിനും ഉപഹാരം നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, പി.വി അബ്ദുൽ വഹാബ്, അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, താജുദ്ധീൻ നന്ദി, ബദറുദ്ധീൻ പുളിക്കൽ, ബക്കർ ചാവക്കാട് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP