Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഐ.ഐ.സി കുട്ടികളുടെ ഈദാഘോഷം സംഘടിപ്പിച്ചു

ഐ.ഐ.സി കുട്ടികളുടെ ഈദാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ വര പാട്ട് എന്നിവയെ കോർത്തിണക്കി ഷാനവാസ് പരവന്നൂർ, മുഖ്താർ ഉതരംപൊയിൽ എന്നിവർ നടത്തിയ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി.

പ്രശസ്ത സിൻഗറായ മിഷാൽ നിലന്പൂരിനറെ ഗാനാലാപനം ശ്രോതാക്കൾക്ക് ഹരം പകർന്നു.

പത്ത് വയസ്സിന് താഴെയുള്ളവർക്കാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്ലാഹി മദ്രസ്സകളിലെ കുട്ടികളുടെയും വിവിധ ജി.സി.സി കളിൽ നിന്നും നാട്ടിൽ നിന്നും തെരെഞ്ഞെടുത്ത കുട്ടികളുടെ പാട്ടും പരിപാടിയിക്ക് മിഴികേകി.

സംഗമത്തിൽ മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഇർഷാദ് പന്താവൂർ സ്വാഗതവും റഫീഖ് വണ്ടൂർ നന്ദിയും പറഞ്ഞു. ഐ.ഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടിസലഫി , ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ധീഖ് മദനി, യൂനുസ് സലീം, ഷരീഫ് മണ്ണാർക്കാട്, അഷ്ഫറ് മേപ്പയ്യൂർ എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP