Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കേറ്റ് തീരുമാനം സാധാരണക്കാരനെ ദുരിതത്തിലാഴ്‌ത്തും: ഐഐസി കുവൈത്ത്

സ്വന്തം ലേഖകൻ

ജന്മനാട്ടിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റിലെത്തുന്ന പ്രവാസികൾ കോവിഡ് 19 നെഗറ്റീവ് സാക്ഷ്യപത്രം ലഭിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ തീരുമാനം പ്രതിസന്ധികളോട് പൊരുതി മുന്നേറാൻ ശ്രമിക്കുന്ന മലയാളി പ്രവാസികളോടുള്ള കടുത്ത അവഹേളനവും ആശങ്ക വർദ്ധിപ്പിക്കുന്നതുമാണെന്ന് ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസ്താവിച്ചു.

ഈ തീരുമാനത്തിലൂടെ ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി തളർന്നും രക്ഷതേടി ജന്മനാട്ടിലെത്താൻ കിണഞ്ഞ് ശ്രമിക്കുന്ന പാവപ്പെട്ടവനായ പ്രവാസിയെ അമിതഭാരമേറ്റി പീഡിപ്പിക്കുന്നതിനുതുല്യമാണ്. നിലവിൽ ഇത്തരമൊരു സർട്ടിഫിക്കേറ്റ് ലഭിക്കാത്തൊരു സാഹചര്യമാണ് കുവൈത്തിലുള്ളത്. അതേസമയം കേന്ദ്ര സർക്കാർ നേരിട്ടു നടത്തുന്ന വന്ദേഭാരത് മിഷന് ഈ നിയമം ബാധകമല്ലെന്നതും സർക്കാർ നിലപാടുകളെ സംശയാസ്പദമാക്കുകയാണ്.

സാധാരണക്കാരന്റെ സർക്കാറെന്ന് അവകാശപ്പെടുന്ന ഭരണകൂടം നിലവിലെ തീരുമാനത്തെ പിൻവലിച്ച് നാട്ടിൽ നിന്നും പരിശോധന നടത്തുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP