Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ പ്രചരണോദ്ഘാടനം നിർവ്വഹിച്ചു

ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ പ്രചരണോദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് :അധാർമിക വൽകരിക്കപ്പെടുന്ന സാമൂഹിക പരിസരങ്ങളെ ധാർമികമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം.എസ്സ്.എം സംസ്ഥാന ഉപാധ്യക്ഷൻ റിഹാസ് പുലാമന്തോൾ പ്രസ്താവിച്ചു. ധാർമികതയെ കാത്തുവെക്കുക എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ പ്രചരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ പുരോയാനത്തിൽ ധർമ്മബോധം നഷ്ടപ്പെടുന്നത് ഭൗതികമായ താൽപര്യങ്ങളോടുള്ള ആസക്തിയും ആത്മീയ ജീവിതത്തോടുള്ള വിരക്തിയുമാണ്. റിഹാസ് വിശദീകരിച്ചു.ക്യാംപയിന്റെ ഭാഗമായി ടീൻസ്മീറ്റ്, ഫാമിലി എംപർമെന്റ് പ്രോഗ്രാം, ഗൃഹസന്ദർശനം, അയൽകൂട്ടം, ബാച്ച്‌ലേഴ്‌സ് ഡേ, ലഘുലേഖ വിതരണം എന്നിവയും മദ്രസ്സ വിദ്യാർത്ഥികൾക്കായി ചിത്രരചന, കയ്യെഴുത്ത് മാഗസിൻ, പെയ്ന്റിങ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കും.

സംഗമത്തിൽ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻജി. അൻവർ സാദത്ത് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP