Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ: ജിസിസി മേഖല കാമ്പയിന് ഉജ്ജ്വല തുടക്കം

ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ: ജിസിസി മേഖല കാമ്പയിന് ഉജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ എന്ന ശീർഷകത്തിൽ കെ.എൻ.എം. മർക്കസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിനിന്റെ ജിസിസി തല ഉദ്ഘാടനം ഷൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി നിർവ്വഹിച്ചു. എല്ലാ സഹജീവികളേയും ഉൾകൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂർണ്ണതയിലാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ എഴുത്തുകാരൻ കെപി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കലാണു മാനവീകതയെന്നും അതിന്റെ വിപരീതമാണ് ഫാസിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനീതിയിൽ കെട്ടിപ്പടുക്കുന്ന ഒന്നിനും നിലനിൽപ്പില്ല അതിനാൽ എല്ലാ സമയത്തും നീതിക്കായി നിലകൊള്ളുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ മറന്നുകൊണ്ട് കടത്തിക്കൂട്ടലുകൾക്ക് പ്രാധാന്യം നൽകുന്നത് യുക്തമല്ല എന്ന് 'ബുദ്ധിയുടെ മതം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സി.എം മൗലവി ആലുവ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്നും അലങ്കാരങ്ങളായ തോരണങ്ങളെ താലോലിക്കുന്നത് ബുദ്ധിപരമല്ലാ എന്നും അദ്ദേഹം വിശദീകരിച്ചു.

റിഹാസ് പുലാമന്തോൾ 'മാനവികതയുടെ ഇസ്ലാഹി പരിസരം' എന്ന വിഷയത്തിലും എം ടി മനാഫ് മാസ്റ്റർ 'മാനവതയുടെ ജീവൻ' എന്നീ വിഷയത്തിലും പ്രഭാഷണം നടത്തി. കെ. എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ജി. സി. സി കോ ഓർഡിനേഷൻ സമിതിയുടെ പ്രഖ്യാപനം നടത്തി.

എം അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. ആയിരക്കണക്കിന് ആളുകൾ ഓൺലൈനിൽ തത്സമയം സമ്മേളനം വീക്ഷിച്ചു.

ജി.സി. സി ഇസ്ലാഹി കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുലൈമാൻ മദനി, വൈസ് ചെയർമാൻ അസൈനാർ അൻസാരി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP