Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കേഫാക് സോക്കർ ലീഗ് : ഫഹാഹീൽ ബ്രദേഴ്‌സിനും , ബിഗ്ബോയ്‌സിനും , റൗദ എഫ് സി ക്കും ജയം

കേഫാക് സോക്കർ ലീഗ് : ഫഹാഹീൽ ബ്രദേഴ്‌സിനും , ബിഗ്ബോയ്‌സിനും , റൗദ എഫ് സി ക്കും ജയം

സ്വന്തം ലേഖകൻ

മിശ്രിഫ് : കേഫാക് സോക്കർ ലീഗ് മത്സരങ്ങൾ പുരോഗിക്കുമ്പോൾ ഫഹാഹീൽ ബ്രദേഴ്‌സിനും, സിറ്റി ക്ലിനിക് ബിഗ്ബോയ്‌സിനും , ബോഡി സോൺ റൗദ എഫ് സി ക്കും വിജയം . കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അഥോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ കൂൾലാന്റ് ബ്രദേഴ്സ് കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് സിറ്റി ക്ലിനിക് ബിഗ്ബോയ്‌സ് പരാജയപ്പെടുത്തി.

സിറ്റി ക്ലിനിക് ബിഗ്ബോയ്‌സിനുവേണ്ടി മുഹമ്മദ് അലാഹുദീനും, തൻവീറും ഗോളുകൾ നേടി .മാൻ ഓഫ് ദി മാച്ചായി ബിഗ്ബോയ്‌സിലെ മുഹമ്മദ് അലാഹുദീനെ തിരഞ്ഞെടുത്തു . ഫഹാഹീൽ ബ്രദേഴ്‌സും , ഷിഫാ അൽ ജസീറ സോക്കർ കേരളയും ഏറ്റുമുട്ടിയ വാശിയേറിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക് ഫഹാഹീൽ ബ്രദേഴ്സ് വിജയിച്ചു. ഫഹാഹീൽ ബ്രദേഴ്‌സിനുവേണ്ടി ഷാഹ്ബാസും , യൂനുസും ഗോളുകൾ നേടി സോക്കർ കേരളയുടെ ഏക ഗോൾ ആൽബിന്റെ വകയായിരുന്നു .

Stories you may Like

കളിയിലെ കേമനായി ഫഹാഹീൽ ബ്രദേഴ്സിലെ റംഷിയെ തിരഞ്ഞെടുത്തു .തുടർന്ന് നടന്ന മത്സരത്തിൽ ബോഡിസോൺ റൗദ എഫ്സിയും , കുവൈറ്റ് കേരളാ സ്റ്റാർ എഫ് സി യും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ നാലുഗോളുകൾക്കു ബോഡിസോൺ റൗദ എഫ്സി വിജയിച്ചു ബോഡിസോൺ റൗദ എഫ്സി ക്കു വേണ്ടി ഹാഫിലും , സുഹൈലും ഗോളുകൾ നേടി കളിയിലെ കേമനായി ഹാട്രിക്ക് നേടിയ ഹാഫിലിനെ തിരഞ്ഞെടുത്തു . യുണൈറ്റഡ് ജോബ്‌സ് മലപ്പുറം എഫ് സിയും , സിൽവർ സ്റ്റാർ എഫ്. സിയും തമ്മിൽ നടന്ന ആവേശം നിറഞ്ഞ അവസാന മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മാൻ ഓഫ് ദി മാച്ചായി സിൽവർ സ്റ്റാർ എഫ്. സിയുടെ ശരത്തിനെ തിരഞ്ഞെടുത്തു

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP