Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അൽ-താല കപ്പ് 2019- മാക് കുവൈത്ത് ജേതാക്കൾ

അൽ-താല കപ്പ് 2019- മാക് കുവൈത്ത് ജേതാക്കൾ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: അല-താല വിന്നഴ്സ് ട്രോഫിക്ക് വേണ്ടി മാക് കുവൈത്ത് കേഫാക്കുമായിസഹകരിച്ചു മിഷരീഫിലെ പബ്ലിക് അഥോറിറ്റി ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടത്തിയ 10- മത്ഏകദിന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ മാക് കുവൈത്ത് എസ്.സി. ചാമ്പ്യൻപട്ടമണിഞ്ഞു.

തുല്യ ശക്തികളുടെ ഫൈനൽ പോരാട്ടത്തിൽ ടൈ ബ്രേക്കറിൽ ടൂര്ണമെന്റിലെകറുത്ത കുതിരകളായ അൽ-ശബാബ് എഫ്.സിയെ മറി കടന്നാണ് മാക് കുവൈത്ത് എഫ്.സി.തങ്ങളുടെസീസണിലെ തുടർച്ചയായ രണ്ടാം കിരീടം നേടുന്നത്. ഈ കിരീടത്തോടെ കേഫാക്ക് സെവൻസ്ടൂര്ന്നമെന്റുകളിൽ തുടർച്ചയായി 3 കിരീടം നേടുന്ന ടീം എന്ന അപൂർവ്വ നേട്ടത്തിന് മാക്കുവൈറ്റ് എഫ്.സി അർഹരായി. നേരത്തെ കഴിഞ്ഞ സീസണിലെ ഫഹഹീൽ ബ്രദേർസ്‌സംഘടിപ്പിച്ച ടൂര്ന്നമെന്റ്‌റ്, ഈ സീസണിലെ ആദ്യം നടന്ന COSTO CUP 2019 എന്നിവ
രണ്ടിലും മാക് കുവൈത്ത് തന്നെ ആയിരുന്നു ജേതാക്കൾ.

കുവൈത്തിലെ പ്രവാസി ഫുട്‌ബോൾ പ്രേമികൾക്ക് അത്യന്തം ആവേശവും ആഹ്ലാദവും നലികിയവീറും വാശിയും നിറഞ്ഞ മത്സരങ്ങളിൽ കേഫാക്കിലെ പ്രമുഖരായ 18 ടീമുകൾ മാറ്റുരച്ചു.ടൂർണ്ണമെന്റിൽ ഫഹഹീൽ ബ്രദേർസ് മൂന്നാം സ്ഥാനക്കാരായപ്പോൾ സ്പാർക്ക്‌സ് എഫ്.സിനാലാം സ്ഥാനത്തിനു അർഹരായി.മെട്രോ മെഡിക്കൽ കെയർ ഏർപ്പെടുത്തിയ മെഡിക്കൽ ഡസ്‌ക് ടൂർണ്ണമെന്റിലെ വേറിട്ടകാഴ്ചയായിരുന്നു.
.
നേരത്തെ ബൈത് സകാത്ത് മേധാവിയും എസ്.കെ.എഫ് ജനറൽ ട്രേഡിങ് കമ്പനി ഡയറക്ടരുമായതലാൽ അൽ-കന്തരി ടൂർണ്ണമെന്റിന്റെ ഔദ്യോഗിക കിക്ക് ഓഫ് നടത്തി.മാക് കുവൈത്ത് മുൻ ജനറൽ സെക്രട്ടറി എസ്.മുഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ നാലാമത്കരിയർ അചീവ്‌മെന്റ് അവാർഡിന് കുവൈത്തിലെ പ്രമുഖ ഫുട്ബാളറായ ഡോമിനിക് അർഹനായി.

കുവൈത്ത് കേരള സ്റ്റാർസ് എഫ്.സി.നൽകുന്ന എമെർജിങ് പ്ലേയർ ഓഫ് 2019- സുധീഷ് (മാക്കുവൈത്ത്), ടോപ് സ്‌കോറർ -ഷാനവാസ് (മലപ്പുറം ബ്രദേർസ് എഫ്.സി) , മികച്ച ഗോൾ കീപ്പർ അബ്ദുൽ റഹ്മാൻ(മാക് കുവൈത്ത്) അമീസ്(അല-ശബാബ്), സിൽവർ സ്റ്റാർസ് എഫ്.സി.നൽകുന്ന മികച്ച ഡിഫൻഡർ -സുൽഫി (ഫഹഹീൽ ബ്രദേർസ്), ടൈം ലോജിസ്റ്റിക്‌സ്
നൽകുന്ന മികച്ച കളിക്കാരൻ - കൃഷ്ണ ചന്ദ്രൻ(മാക് കുവൈത്ത്) എന്നിവരാണ് മറ്റുവ്യക്തിഗത പുരസ്‌കാരങ്ങൾക്ക് അർഹരായത്.

മത്സരങ്ങൾ നിയന്ത്രിച്ച കേഫാക് റഫറിമാരെപ്രത്യേക പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.മാക് കുവൈത്തിന് വേണ്ടി പതിറ്റാണ്ടുകളുടെസേവനം അനുഷ്ടിച്ച അബ്ദുൽ റഹ്മാൻ കെ.ടി. , അബ്ദുൽ റഹീം.കെ.പി., അബ്ദുൽ റഹ്മാൻകെ.എം.,ഷൈജു.എം.കെ എന്നിവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ടൂർണ്ണമെന്റിലെമുഖ്യ പ്രയോജകർക്കുള്ള മെമെൻടോകൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു.

ജോർജ്ജ്,റിയാസ്,ഷീന,കേഫാക് ഭാരവാഹികളായ നജീബ്വി എസ്, ആഷിഖ് ഖാദിരി,, ബേബി നൗഷാദ്, സഫറുള്ള,അബ്ദുൽ റഹ്മാൻ പി., ഫൈസൽ ഇബ്രാഹിം, രബീഷ്.കെ.സി. ,ഓ.കെ.അബ്ദുൽ റസാക്ക്, അമീർ അബ്ദുൽ റഹ്മാൻ,ഐവി,ജെസ്വിൻ,ബിജുജോണി, മുബാറക് യൂസുഫ്,ലിസാബ്,അൽ അബ്ദുൽ സലാം എ.പി,ഷാനവാസ് ഹൈത്തം,,അബ്ദുറഹിമാൻ കെ.ടി,അബ്ദുൽ റഷീദ്.കെ.എം.എന്നിവർ റഫറിമാർക്കുള്ളഉപഹാരങ്ങളും വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.

ടൂർണമെന്റ് ജനറൽ കൺവീനർ മൻസൂർ കുന്നത്തേരി, മാക് പ്രസിഡന്റ് സുബൈർ കുരിക്കൾ,,ഷഫീക്, മുജീബ് റഹ്മാൻ, ഷൈജു എം.കെ, ഫാറൂഖ് എം.കെ. അബ്ദുൽ റഹ്മാൻ.യു.അബ്ദുൽറഹീം.കെ.പി.,പ്രവീൺ,അബ്ദുൽ റഹ്മാൻ.കെ.എം., ,മുബാശിർ, സജാസ്,ജമ്‌നാസ്, ജംഷീദ്, , മഹ്മൂദ്‌പെരുമ്പ, അബ്ദുറഹിമാൻ പടന്ന, സൈനുദ്ധീൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP